Latest News
|^| Home -> National -> പ്രളയക്കെടുതിയില്‍ ക്ലേശിക്കുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കണം

പ്രളയക്കെടുതിയില്‍ ക്ലേശിക്കുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കണം

Sathyadeepam

അപ്രതീക്ഷിതമായുണ്ടായ പ്രളയക്കെടുതിയില്‍ ക്ലേശമനുഭവിക്കുന്ന ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സഭയുടെ വിവിധ തലങ്ങളില്‍നിന്ന് അടിയന്തിര സഹായമെത്തിക്കാന്‍ നടപടികളെടുക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. മഴക്കെടുതിയില്‍ കേരള കത്തോലിക്കാ മെത്രാന്‍സമിതി(കെസിബിസി)യുടെ ആഹ്വാനങ്ങളോടും നിര്‍ദേശങ്ങളോടും ചേര്‍ന്നു നിന്നു സീറോ മലബാര്‍ സഭയിലെ സാമൂഹ്യസേവനവിഭാഗവും മറ്റു പ്രസ്ഥാനങ്ങളും കഴിയുന്നത്ര ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഖേനയും അടിയന്തിരസഹായം ഉണ്ടാകേണ്ടതുണ്ട്.

രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളുടെ ആഭിമുഖ്യത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കു പുതിയ വീടുകള്‍ നിര്‍മിക്കുക, കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പുനരുദ്ധരിക്കുക, രോഗാവസ്ഥയിലുള്ളവര്‍ക്കു ചികിത്സാ സഹായം നല്‍കുക, കൃഷി നാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിച്ചു കൊടുക്കാനുളള മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നിങ്ങനെയുള്ള ദുരിതനിവാരണ നടപടികളുമായി മുന്നോട്ടു പോകണം. പ്രളയക്കെടുതിയില്‍ വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. വീടും, പുരയിടങ്ങളും, കൃഷിയുമെല്ലാം നഷ്ടമായവരുടെ നികത്താനാവാത്ത വേദനയില്‍ പങ്കുചേരുന്നതായും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

Leave a Comment

*
*