Latest News
|^| Home -> National -> പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം – കാത്തലിക് യൂണിയന്‍

പ്രളയം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം – കാത്തലിക് യൂണിയന്‍

Sathyadeepam

കേരളത്തിലും കര്‍ണാടകയിലും ഉണ്ടായ മഴക്കെടുതിയും പ്രളയവും ദേശീയ ദുരന്തങ്ങളായി പ്രഖ്യാപിക്കണമെന്ന് അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. ദുരന്തമേഖലയില്‍ സഹായങ്ങള്‍ ചെയ്യാന്‍ സാധ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്നും അവര്‍ സൂചിപ്പി ച്ചു. വേളാങ്കണ്ണിയില്‍ സമാപിച്ച സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെട്ടത്. സംഘടനയില്‍ കൂടുതല്‍ അംഗത്വമുള്ള കേരളത്തില്‍ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായവും പ്രാര്‍ത്ഥനകളും കാത്തലിക് യൂണിയന്‍ വാഗ്ദാനം ചെയ്തു. ഒപ്പം കര്‍ണാടകയിലെ കൂര്‍ഗ് റീജിയണില്‍ ഉണ്ടായ കെടുതികളെ അതിജീവിക്കുന്നതിനുള്ള പദ്ധതികള്‍ക്കും സംഘടന പിന്തുണ പ്രഖ്യാപിച്ചു.

രണ്ടുവര്‍ഷം കൂടുമ്പോഴുള്ള സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മംഗലാപുരത്തു നിന്നുള്ള ലാന്‍സി ഡിക്കുഞ്ഞ വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴത്തെ വൈസ് പ്രസിഡന്‍റ് ഗോവയില്‍ നിന്നുള്ള ഏലിയാസ് വാസിനെയും തത്സ്ഥാനത്തേക്കു തിരഞ്ഞെടുത്തു. അടുത്തവര്‍ഷം സംഘടനയുടെ നൂറാം വാര്‍ഷികം ഡല്‍ഹിയില്‍ വച്ചു നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Comment

*
*