പ്രളയബാധിതര്‍ക്കു സഹായ വിതരണവും മെഡിക്കല്‍ ക്യാമ്പും

പ്രളയബാധിതര്‍ക്കു സഹായ വിതരണവും മെഡിക്കല്‍ ക്യാമ്പും

കാഞ്ഞൂര്‍: ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ ഗ്രേറ്റര്‍, സിഎല്‍സി കിഴക്കുംഭാഗം യൂണിറ്റിന്‍റെ സഹകരണത്തോടെ കാഞ്ഞൂര്‍, ശ്രീമൂല നഗരം പഞ്ചായത്തുകളിലെ പ്രളയബാധിതര്‍ക്കു ദുരിതാശ്വാസ സഹായ വിതരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ കാലടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മര്‍ക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു.

വിവിധ ഗൃഹോപകരണങ്ങളാണ് ഇരു പഞ്ചായത്തുകളിലെയും അര്‍ഹരായവര്‍ക്കു വിതരണം ചെയ്തത്. ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ ഗ്രേറ്റര്‍ പ്രസിഡന്‍റ് സാജു പീറ്റര്‍ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത്, സിസ്റ്റര്‍ നവീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വല്‍സ സേവ്യര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ പോള്‍, കിഴക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം മിനി പോളച്ചന്‍, ലയണ്‍സ് ക്ലബ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ റോയ് വര്‍ഗീസ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ സാബു കാരിക്കശേരി, തോമസ് ജേക്കബ്, സോണ്‍ ചെയര്‍മാന്‍ പൗലോസ് മാത്യു, സെക്രട്ടറി രാഹുല്‍ വര്‍ഗീസ്, പ്രൊജക്ട് ചെയര്‍മാന്‍ ജേക്കബ് തളിയത്ത്, ട്രഷറര്‍ ആന്‍റണി ചാലിശേരി, സിഎല്‍സി ഭാരവാഹികളായ ജോള്‍ബിന്‍ ജോസ്, നിമിഷ ബൈജു, ആന്‍ഷ് വിജി, ആല്‍ബര്‍ട്ട് വില്‍സന്‍, അഗസ്റ്റിന്‍ സാബു, ജോമിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

പ്രളയദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു സജീവ നേതൃത്വം നല്‍കിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മര്‍ക്കോസിനെ ഫാ. സെബാസ്റ്റ്യന്‍ പൈനാടത്ത് പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 15 പേര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മെഡിക്കല്‍ ക്യാമ്പിനു ഡോ. ആന്‍റണി ചാലിശേരി നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org