കെസിബിസിയുടെ പ്രളയാനന്തര അതിജീവന പദ്ധതി ഉദ്ഘാടനം ചെയ്തു

കേരളം നേരിട്ട മഹാപ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുനരുദ്ധാനത്തിനായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആവിഷ്കരിച്ച പരിപാടികളുടെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിര്‍വഹിച്ചു. ആര്‍ച്ച്ബിഷപ് സൂസപാക്യം അധ്യക്ഷനായിരുന്നു. സി.ബി.സി.ഐ.യുടെ സാമൂഹിക വികസന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയും കെ.സി.ബി.സി.യും സംയുക്തമായാണ് പ്രളയപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. 32 രൂപതകളിലായി 2620 പുതിയ വീടുകളും ഭാഗികമായി തകര്‍ന്ന 6630 വീടുകളും 4226 ശൗചാലയങ്ങളും 4744 കിണറുകളൂടെ പുനര്‍ നിര്‍മ്മാണവും നടത്തും. 31851 കുടുംബങ്ങള്‍ക്ക് ഉപജീവനത്തിനായി വരുമാനവര്‍ദ്ധന പദ്ധതികളും യോഗത്തില്‍ പ്രഖ്യാപിച്ചു. വിവിധ രൂപതകളുടെയും സന്ന്യാസസഭകളുടെയും സഹകരണത്തോടെ 36.5 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്കായി സമാഹാരിച്ചു നല്‍കുവാന്‍ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ക്ക് കേരള കത്തോലിക്കാ സഭയുടെ ആദരവ് സമര്‍പ്പിച്ചു. ദുരിതാശ്വാസ നടത്തിപ്പിനും ക്യാമ്പുകളുടെ നടത്തിപ്പിനും അവരുടെ തുടര്‍ന്നുളള അതിജീവനത്തിനുമായി കേരള കത്തോലിക്കാ സഭ 164 കോടി പ്രഥമഘട്ടത്തില്‍ ചെലവഴിക്കുകയുണ്ടായി. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സംവിധാനങ്ങളുമായി കൈക്കോര്‍ത്തുകൊണ്ടാണ് സഭയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യോഗത്തില്‍ ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കുറിലോസ് കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മുഞ്ഞേലി, ഫാ. ജോളി പുത്തന്‍പുര, ഫാ. വര്‍ഗീസ് വളളിക്കാട്ട്, ഫാ. ജോര്‍ജ് വെട്ടികാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org