പ്രാര്‍ത്ഥനാ സമ്മേളനവും കുടുംബസംഗമവും

പ്രാര്‍ത്ഥനാ സമ്മേളനവും കുടുംബസംഗമവും

തിരുവനന്തപുരം: അന്ധകാരം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന അന്ധകാരം തുടച്ചു നീക്കുവാന്‍ ദൈവീക വെളിച്ചത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന് ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. വല്‍സന്‍ തമ്പു അഭിപ്രായപ്പെട്ടു. ഇന്‍റര്‍ കള്‍ച്ചറല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനമായ എബന്‍ഡന്‍റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ ആത്മീയതയുടെ ശക്തി ഓരോരുത്തരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

നന്തന്‍കോട് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ വികാരി റവ. ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ട്രിവാന്‍ഡ്രം ക്ലര്‍ജി ഫെലോഷിപ്പ് പ്രസിഡന്‍റ് ഫാ. ഡോ. ടി.ജെ. അലക്സാണ്ടര്‍, എം.സി.വൈ.എം. ദേശീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍, എബന്‍ഡന്‍റ് ലൈഫ് ഇന്ത്യാ പ്രസിഡന്‍റ് ഷെവലിയര്‍ ഡോ. കോശി എം. ജോര്‍ജ്, റവ. ഡബ്ലിയു. ലിവിങ്സ്റ്റണ്‍, റവ. എസ്. ഗ്ലാഡ്സ്റ്റന്‍, കേണല്‍ പി.എം.ജോസഫ്, മേജര്‍ എം.ജി. സൈമണ്‍, അച്ചാമ്മ മാത്യു, എം.ജി. ജയിംസ്, ടൈറ്റസ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിവാഹ ധനസഹായവും സമ്മേളനത്തില്‍ വിതരണം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org