പ്രതിനിധിസംഘം എത്തിയില്ല; പാത്രിയര്‍ക്കീസിനു പാപ്പാ ആശംസകളയച്ചു

പ്രതിനിധിസംഘം എത്തിയില്ല; പാത്രിയര്‍ക്കീസിനു പാപ്പാ ആശംസകളയച്ചു

കോണ്‍സ്റ്റാന്റിനോപ്പിള്‍ എക്യുമെനിക്കല്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ, വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ മംഗളങ്ങള്‍ അയച്ചു. സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്ക്കിടയില്‍ പാപ്പ ഇതു പരാമര്‍ശിക്കുകയും ചെയ്തു. സാധാരണഗതിയില്‍ എല്ലാ വര്‍ഷവും ഈ തിരുനാള്‍ ദിനത്തില്‍ പാത്രിയര്‍ക്കീസിന്റെ ഒരു പ്രതിനിധിസംഘം റോമില്‍ നേരിട്ടു വരികയും ആഘോഷത്തില്‍ പാപ്പായോടൊപ്പം പങ്കെടുക്കുകയും ചെയ്യാറുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം അതുണ്ടായില്ല. തിരിച്ച്, കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയുടെ പിതാവായി കരുതുന്ന വി. അന്ത്രയോസിന്റെ തിരുനാള്‍ ദിനമായ നവംബര്‍ 30-നു വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധിസംഘം ഇസ്താംബുളില്‍ പാത്രിയര്‍ക്കേറ്റിലും സന്ദര്‍ശനം നടത്താറുണ്ട്. പാത്രിയര്‍ക്കീസിനെ ആത്മീയമായി ആശ്ലേഷിക്കുന്നതായും പരസ്പരമുള്ള സന്ദര്‍ശനങ്ങള്‍ എത്രയും പെട്ടെന്നു പുനരാരംഭിക്കാനാകുമെന്നു പ്രത്യാശിക്കുന്നതായും പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org