വേദനിക്കുന്നവരുടെയിടയില്‍ പ്രേഷിതദൗത്യം അനുപേക്ഷണീയം

വേദനിക്കുന്നവരുടെയിടയില്‍ പ്രേഷിതദൗത്യം അനുപേക്ഷണീയം

വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ വേണ്ട അതിജീവന നൈപുണ്യം സ്ത്രീകള്‍ കൂടുതലായി നേടേണ്ടിയിരിക്കുന്നുവെന്നും വേദനിക്കുന്നവരെ കണ്ടെത്തി അവരുടെയിടയില്‍ പ്രേഷിതരായി ഇറങ്ങി ചെല്ലേണ്ടതുണ്ടെന്നും കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ബോധിപ്പിച്ചു. പാലാരിവട്ടം പിഒസിയില്‍വച്ച് നടന്ന ദ്വിദിന നേതൃത്വപരിശീലന വനിതാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി വനിതാകമ്മീഷന്‍ സെക്രട്ടറി ഡെല്‍ സി ലൂക്കാച്ചന്‍ നമ്പ്യാപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ആത്മീയ ഉപദേഷ്ടാവ് ഫാ. വില്‍സണ്‍ എലവുത്തുങ്കല്‍ കൂനന്‍ ആമുഖപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, പ്രൊഫ. താരാ ജോണ്‍സ്, പ്രൊഫ. എലിസബത്ത് മാത്യു, ആനി ജോസഫ്, ഡോ. ജിബി ഗീവര്‍ഗീസ്, അല്‍ഫോന്‍സാ എന്നിവര്‍ പ്രസംഗിച്ചു. ഡോ. റോസമ്മ ഫിലിപ്പ്, ഡോ. മേരി റജീന എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ബിഷപ് ജോസഫ് മാര്‍ തോമസ് സമാപന സന്ദേശം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org