പ്രേഷിതാഭിമുഖ്യം സമര്‍പ്പിത സാക്ഷ്യത്തിന്‍റെ മുഖമുദ്ര -മാര്‍ ആലഞ്ചേരി

Published on

സമര്‍പ്പിതര്‍ പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി നയിക്കപ്പെടുന്നവരാണെന്നും, സമര്‍പ്പിത സാക്ഷ്യത്തിന്‍റെ മുഖമുദ്ര പ്രേഷിതാഭിമുഖ്യമാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിപ്പിച്ചു. സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിനോടുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ സമര്‍പ്പിതഅപ്പസ്തോലിക സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള സിനഡല്‍ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ നടന്ന സന്യാസ സമൂഹങ്ങളുടെ മേലധികാരികളുടെ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസ് പൊരുന്നേടം സമര്‍പ്പിത ജീവിതത്തിന്‍റെ സാക്ഷ്യത്തെക്കുറിച്ചും മുന്നേറ്റ സാധ്യതകളെക്കുറിച്ചും ഓര്‍മ്മിപ്പിച്ചു. സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്‍റെ ഡയറക്ടര്‍ ഡോ. പോള്‍ പറത്താഴം മുഖ്യപ്രഭാഷണം നടത്തി. സിനഡ് പിതാക്കന്മാരും സീറോ മലബാര്‍ സഭയിലെ വിവിധ സന്യാസസമൂഹങ്ങളിലെ സുപ്പീരിയര്‍ ജനറാളന്മാരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരും പങ്കെടുത്ത സമ്മേളനത്തില്‍ കമ്മിഷന്‍ സെക്രട്ടറി ഫാഷാബിന്‍ കാരക്കുന്നേല്‍ സി എസ്റ്റി, ഡോ. മേഴ്സി നെടുമ്പുറം എസ്എബിഎസ്, ബ്രദര്‍ ഫ്രാങ്കോ എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org