Latest News
|^| Home -> International -> എത്യോപ്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

എത്യോപ്യന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Sathyadeepam

എത്യോപ്യയുടെ പ്രധാനമന്ത്രി അബി അഹ്മദ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. എത്യോപ്യയു ടെ ചരിത്രത്തില്‍ ക്രിസ്തുമതം വഹിച്ച പങ്ക് സംഭാഷണവിഷയമായതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആദിമനൂറ്റാണ്ടുകളില്‍ തന്നെ ക്രിസ്തുമതം പ്രചരിക്കുകയും വളര്‍ച്ച നേടുകയും ചെയ്ത രാജ്യമാണ് എത്യോപ്യ. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയാണ് അവിടത്തെ ഏറ്റവും വലിയ മതവിഭാഗം. ദീര്‍ഘകാലത്തെ സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിനു ശേഷം അയല്‍ രാജ്യമായ എറിട്രിയയുമായി നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചതിന് ഇരുരാഷ്ട്രങ്ങളേയും മാര്‍പാപ്പ അഭിനന്ദിച്ചു.

Leave a Comment

*
*