യുവജനങ്ങള്‍ക്കായൊരുങ്ങുന്നു, ജയില്‍ പുള്ളികളുടെ കുമ്പസാരക്കൂടുകള്‍

യുവജനങ്ങള്‍ക്കായൊരുങ്ങുന്നു, ജയില്‍ പുള്ളികളുടെ കുമ്പസാരക്കൂടുകള്‍

പനാമയില്‍ 2019 ജനുവരിയില്‍ നടക്കുന്ന ആഗോള യുവജനദിനാഘോഷത്തിനുള്ള കുമ്പസാരക്കൂടുകള്‍ നിര്‍മ്മിക്കുന്നത് ല ജോയ, നേവ ജോയ എന്നീ ജയിലുകളിലെ അന്തേവാസികള്‍. പനാമ സിറ്റിയിലെ ഒരു ഉല്ലാസ പാര്‍ക്കിലാണ് കുമ്പസാരക്കൂടുകള്‍ സജ്ജമാക്കുക. ക്ഷമയുടെ ഉദ്യാനമെന്നായിരിക്കും യുവജനദിനാഘോഷവേളയില്‍ ഈ പാര്‍ക്കിന്‍റെ പേര്.

ആഗോള യുവജനദിനാഘോഷത്തിന്‍റെ ലോഗോയും ലോഗോയുടെ നിറങ്ങളുമുപയോഗിച്ച് രണ്ടുതരം കുമ്പസാരക്കൂടുകളാണ് ഒരു ഡിസൈനര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. തടി കൊണ്ടുള്ള കൂടുകളുടെ നിര്‍മ്മാണത്തിനായി 35 തടവുപുള്ളികളാണ് ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.

തങ്ങള്‍ ചെയ്യുന്നത് വെറുമൊരു മരപ്പണിയല്ലെന്ന ബോദ്ധ്യം തങ്ങള്‍ക്കുണ്ടെന്നും ജീവിതത്തില്‍ ഒരു പുതുപാത സ്വീകരിക്കാന്‍ യുവജനങ്ങളെ സഹായിച്ചേക്കാവുന്ന ഒരു പദ്ധതിക്കു വേണ്ടിയാണു തങ്ങള്‍ ജോലി ചെയ്യുന്നതെന്നും അന്തേവാസികള്‍ പറഞ്ഞു. യുവജനദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും സുപ്രധാനമായ ഈ പരിപാടിക്കുവേണ്ടി ഇത്തരത്തില്‍ സഹകരിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org