സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം കെസിബിസി പ്രൊ-ലൈഫ് സമിതി

സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ല, അതു നിയമവിധേയമാണെന്നുള്ള സുപ്രീംകോടതി വിധി വളരെയേറെ ദൗര്‍ഭാഗ്യകരമാണെന്ന് കെസിബിസി പ്രൊ-ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അഭിപ്രായപ്പെട്ടു. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ധാര്‍മിക അവബോധമുള്ള ഒരു സമൂഹത്തിനും പ്രസ്ഥാനത്തിനും സാധിക്കുകയില്ല. പരസ്പരം സമ്മതത്തോടെ സ്വവര്‍ഗ ലൈംഗികതയാകാം എന്ന രാജ്യത്തെ പരമോന്നതകോടതിയുടെ വിധി ഗൗരവകരമായ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കെസിബിസി പ്രോലൈഫ് സമിതി പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗം വിലയിരുത്തി. രാഷ്ട്രത്തിന്‍റെ അടിസ്ഥാനഘടകമായ കുടുംബത്തിന്‍റെ നിലനില്പിന് പുരുഷനും സ്ത്രീയും വിവാഹത്തിലൂടെ ആരംഭിക്കുന്ന ജീവിതത്തില്‍ ഊന്നിയുള്ള സംവിധാനത്തില്‍ വലിയ പ്രസക്തിയുണ്ട്. ലൈംഗികത കേവലം മനുഷ്യന്‍റെ തെരഞ്ഞെടുപ്പിന്‍റെ ഭാഗമാക്കുന്നത് സമൂഹത്തെ വലിയ അരാജകത്വത്തിലേക്കും മൂല്യച്യുതിയിലേക്കും നയിക്കും. ഭിന്നലിംഗക്കാരുടെ ന്യായമായ ആവശ്യങ്ങളും സ്വവര്‍ഗരതിക്കാരുടെ ആഗ്രഹങ്ങളും ഒരുപോലെ കാണുന്നതും വ്യാഖ്യാനിക്കുന്നതും ഉചിതല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org