കേരളാ പ്രൊലൈഫ് നഴ്സസ് രൂപീകരണം

കേരളാ പ്രൊലൈഫ് നഴ്സസ് രൂപീകരണം

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ പരിരക്ഷിക്കാന്‍ നഴ്സുമാര്‍ അമ്മയുടെയും സഹോദരിയുടെയും സു ഹൃത്തിന്‍റെയും മനോഭാവത്തോടെ നടത്തുന്ന ശുശ്രൂഷ ദൈവം മനുഷ്യനെ സ്നേഹിക്കുന്ന അനുഭവമാണെന്നും നഴ്സ്چഎന്ന വാക്കിന്‍റെ അര്‍ത്ഥം കരുതുക, സംരക്ഷിക്കുക, വളര്‍ത്തുക എന്നതാണെന്നും ഈ അര്‍ത്ഥത്തിന് ഉതകുന്നവിധം കരുതലോടെ ദൈവം നല്കിയ അവസരം വിശ്വസ്തതയോടെ ഉപയോഗിക്കുമ്പോഴാണ് തന്‍റെ സവിശേഷദൗത്യം ന ഴ്സിന്‍റെ ജീവിതത്തില്‍ പൂര്‍ണമാകുന്നതെന്നും കെസിബിസി ഫാമി ലി കമ്മീഷന്‍ വൈസ്ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. കെസിബിസി പ്രോ ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആതുരശുശ്രൂഷസ്ഥാപനങ്ങളിലെ നഴ്സുമാരെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രോ-ലൈഫ് നഴ്സസ് രൂപീകരണയോഗത്തിന്‍റെ സംസ്ഥാ നതല ഉദ്ഘാടനം നിര്‍വഹിച്ചു സം സാരിക്കുകയായിരുന്നു ബിഷപ്.

കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍ മാട ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൊല്ലം രൂപത പ്രൊലൈ ഫ് ഡയറക്ടര്‍ റവ. ഡോ. ബൈജു ജൂലിയാന്‍, കെസിബിസി പ്രൊ- ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍ വലിയവീട്, ജനറല്‍ സെക്രട്ടറി സാബു ജോസ്, ഹോളിക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഡോറിസ് മൂക്കനാം പറമ്പില്‍, ലൂര്‍ദ് സ്കൂള്‍ ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റേച്ചല്‍ കാച്ചപ്പിള്ളി, ബെന്‍സിഗര്‍ കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് എസ,് ക്ലിനിക്കല്‍ ഇന്‍സ്ട്രക്റ്റര്‍ സജിനി രാജു, കെസിബിസി പ്രൊ-ലൈഫ് സമിതി ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ്ജ്, പ്രൊലൈഫ് നഴ്സസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഫ്രാന്‍സിസ്ക, പ്രൊ-ലൈഫ് തി രുവനന്തപുരം മേഖല പ്രസിഡന്‍റ് റോണ റിബെയ്റോ ജനറല്‍ സെക്രട്ടറി സാമുവല്‍ എന്നിവര്‍ പ്ര സംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org