ഞായറാഴ്ചകളില്‍ പി എസ് സി പരീക്ഷകള്‍ നടത്തരുത്

ഞായറാഴ്ചകളില്‍ പി എസ് സി പരീക്ഷകള്‍ നടത്തരുത്

പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷകള്‍ ഞായറാഴ്ചകളില്‍ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. നിലവിലുള്ള കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമായി ഞായറാഴ്ചകളില്‍ പിഎസ്സി പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് ജൂലൈ 22, ആഗസ്റ്റ് 5 എന്നീ ഞായറാഴ്ചകളില്‍ ഇതിനകം പരീക്ഷകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ക്രൈസ്തവ മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ചകളില്‍ ദേവാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകളിലും മതബോധന ക്ലാസ്സുകളിലും വ്യാപൃതരാണ്. മതപഠനക്ലാസ്സുകള്‍ ഉള്ളതിനാല്‍ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഞായറാഴ്ചകളില്‍ വിട്ടുനല്‍കാനാവില്ല. പരീക്ഷകളില്‍ ചീഫ് സൂപ്രണ്ട് സ്ഥാപനമേധാവികളാണെന്നിരിക്കെ, സ്ഥാപനമേധാവികളും അധ്യാപകരും നിര്‍ബന്ധമായും ഞായറാഴ്ചകളില്‍ ഹാജരാകണമെന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ചും ഞായറാഴ്ചപരീക്ഷകള്‍ പ്രയാസമുളവാക്കുന്നതാണ്. ഈ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ പരീക്ഷ നടത്താനുള്ള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍റെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org