പ്രൊ-ലൈഫ് ദിനാഘോഷം

പ്രൊ-ലൈഫ് ദിനാഘോഷം

കൊച്ചി: വാണിജ്യവ്യവസായ മേഖലകളില്‍ ഉല്പന്നത്തിന്‍റെ ഗുണവും ദോഷവും പരിശോധിച്ച് നല്ലതു മാത്രം തെരഞ്ഞെടുക്കുന്നതുപോലെ നിശ്ചയിക്കേണ്ട കാര്യമല്ല ഗര്‍ഭാവസ്ഥയിലെ ശിശു. അത് കമ്പോള സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പറഞ്ഞു. പ്രൊ-ലൈഫ് ദിനത്തോടനുബന്ധിച്ച് ചെമ്പുമുക്ക് സ്നേഹനിലയത്തില്‍ നടന്ന പ്രൊലൈഫ് ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ കേരളത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രഥമ വിദ്യാലയമായ സ്നേഹനിലയം സ്കൂളിന് മാര്‍ സെ ബാസ്റ്റ്യന്‍ മങ്കുഴിക്കരി മെമ്മോറിയല്‍ 'ലൗ ആന്‍ഡ് കെയര്‍' എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷനായിരുന്നു. കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, ഫാ. ടൈറ്റസ് ആന്‍റണി കുരിശുവീട്ടില്‍, സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, അഡ്വ. ജോസി സേവ്യര്‍, സി. പേളി ചെട്ടുവീട്ടില്‍, സി. ഡിക്സി, ബേബി ചിറ്റിലപ്പിള്ളി, ഗ്രേസി ജോസഫ് തേരാട്ടിന്‍, എയ്സല്‍ കെ.ആര്‍. തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org