പുല്‍ക്കൂടുകള്‍ നിലനിറുത്തേണ്ട പാരമ്പര്യമെന്നു മാര്‍പാപ്പ

പുല്‍ക്കൂടുകള്‍ നിലനിറുത്തേണ്ട പാരമ്പര്യമെന്നു മാര്‍പാപ്പ

പൊതുസ്ഥലങ്ങളിലും വീടുകളിലും പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുന്ന മനോഹരമായ പാരമ്പര്യം നിലനിറുത്തണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്മസിനുള്ള ദിനങ്ങളില്‍ ജോലിസ്ഥലങ്ങളിലും സ്കൂളുകളിലും ആശുപത്രികളിലും ജയിലുകളിലും പട്ടണക്കവലകളിലുമെല്ലാം പുല്‍ക്കൂടുകള്‍ ഒരുക്കുന്നതു നല്ലതാണെന്നു മാര്‍പാപ്പ വ്യക്തമാക്കി. ചില പാശ്ചാത്യ രാജ്യങ്ങളില്‍ പുല്‍ക്കൂടു നിര്‍മ്മാണം നിരോധിക്കുന്ന സാഹചര്യത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണു മാര്‍പാപ്പയുടെ നിര്‍ദേശം. ഡിസംബര്‍ ഒന്നിന് മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക ലേഖനത്തിലാണ് പാപ്പ ഇതെഴുതിയത്. 1223-ല്‍ വി. ഫ്രാന്‍സിസ് അസീസി ആദ്യമായി പുല്‍ക്കൂടു നിര്‍മ്മിച്ച ഗ്രെച്ചിയോ എന്ന ഇറ്റാലിയന്‍ നഗരത്തില്‍ വച്ചാണ് ഈ ലേഖനത്തില്‍ പാപ്പാ ഒപ്പു വച്ചത്. പുല്‍ക്കൂടു നിര്‍മ്മാണത്തിനായി വിവിധ വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ വലിയ ഭാവനയും സര്‍ഗാത്മകതയും പ്രകടമാക്കപ്പെടാറുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ജനകീയ ഭക്തിയുടെ ഒരു പ്രകാശനം കൂടിയാണ് ഇത്. പൂര്‍വപിതാക്കളില്‍നിന്നു ലഭിച്ച ഈ പാരമ്പര്യം നഷ്ടപ്പെടാതിരിക്കണം. ഉപയോഗിക്കപ്പെടാതെ എവിടെയെങ്കിലും ഇതു നഷ്ടപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അവിടെയെല്ലാം ഈ പാരമ്പര്യം വീണ്ടെടുക്കുകയും പുനരുജ്ജീവിപ്പിക്കുകയും വേണം – മാര്‍പാപ്പ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org