പുനഃനിര്‍മിച്ച സെമിത്തേരിയും ചാപ്പലും വെഞ്ചെരിച്ചു

പുനഃനിര്‍മിച്ച സെമിത്തേരിയും ചാപ്പലും വെഞ്ചെരിച്ചു

തിരുമുടിക്കുന്ന്: ലിറ്റില്‍ ഫ്ളവര്‍ ഇടവകയില്‍ പുനഃനിര്‍മ്മിച്ച സെമിത്തേരിയുടെയും പുതുതായി പണിത സെമിത്തേരി ചാപ്പലിന്‍റെയും ആശീര്‍വാദകര്‍മ്മം ഫെബ്രുവരി 12-നു ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് ബിഷപ് എടയന്ത്രത്തിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുനാള്‍ സമൂഹബലി അര്‍പ്പിച്ചു. ഫെബ്രുവരി 11, 12 ദിവസങ്ങളില്‍ ഇടവകയില്‍ വി. കൊച്ചുത്രേസ്യയുടെയും വി. സെബസ്ത്യാനോസിന്‍റെയും തിരുനാള്‍ ആഘോഷിച്ചു. വികാരി ഫാ. പോള്‍ ചുള്ളി, അസി. വികാരി ഫാ.സജി പാറേക്കാട്ടില്‍, കൈക്കാരന്മാരായ ജോയ് ജോണ്‍ കണ്ടംകുളത്തി, ഷോജി ചൂരയ്ക്കല്‍, കേന്ദ്ര സമിതി വൈസ് ചെയര്‍മാന്‍ ബിനു മഞ്ഞളി, കണ്‍വീനര്‍ ജോണി നെല്ലിശ്ശേരി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

പുസ്തകോത്സവം

അങ്കമാലി: സുബോധന പാസ്റ്ററല്‍ സെന്‍ററില്‍ നാലാമത് പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22-ന് 6 മണിക്ക് ആരംഭിക്കുന്ന പുസ്തകോത്സവം മാര്‍ച്ച് 5-ന് അവസാനിക്കും. പ്രമുഖ പ്രസാധകരുടെ മതപരവും മതേതരവുമായ പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടാകും. പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടവക ലൈബ്രറികള്‍ക്കും മതബോധന യൂണിറ്റുകള്‍ക്കും സന്ന്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.

സെമിനാര്‍ നടത്തി

കൊച്ചി: നൈപുണ്യ ഇന്‍റര്‍നാഷണലിന്‍റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് ഔട്ട് റീച്ച് പ്രോഗ്രാമിലുള്ള സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ നടത്തി. എം.പി. ജോസഫ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. പി.സി. സിറിയക് ഐഎഎസ് ക്ലാസ്സെടുത്തു. ക്വിസ് മത്സരത്തില്‍ അങ്കമാലി ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂള്‍ സമ്മാനം നേടി. ഫാ. വര്‍ഗീസ് പൊന്തേമ്പിള്ളി പ്രസംഗിച്ചു.

ദാനോത്സവം

ആലുവ: ചൂണ്ടി ഭാരതമാതാ കോളജില്‍ 'ദാനോത്സവം' മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. ആലുവായിലും പരിസരങ്ങളിലുമുള്ള അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്കും മറ്റ് അശരണര്‍ക്കും ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയവ നല്കുന്ന പദ്ധതിയാണിത്. പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കമാണു ജീവിതത്തിന്‍റെ മഹത്ത്വം തീരുമാനിക്കുന്നതെന്നും അവരെ ഉള്‍ക്കൊള്ളുന്നതാണു യഥാര്‍ത്ഥ വിദ്യാഭ്യാസമെന്നും ബിഷപ് എടയന്ത്രത്ത് പറഞ്ഞു. പ്രിന്‍സിപ്പല്‍ ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, ഫാ. സ്റ്റെനി കുന്നേക്കാടന്‍, പ്രൊഫ. അന്ന അനിറ്റ്, ആശ തെരേസ എന്നിവര്‍ പ്രസംഗിച്ചു.

പ്രകാശനം ചെയ്തു

കൊച്ചി: അഡ്വ. ചാര്‍ളി പോള്‍ എഴുതി സ്പാര്‍ക്ക് ക്ലബ് പ്രസിദ്ധീകരിക്കുന്ന "കുട്ടികളെ തല്ലി വളര്‍ത്തണമോ?" എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. കെസിബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കെസിബിസി പ്രോ ലൈഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോസിന് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനായിരുന്നു.

യോഗ പരിശീലന കോഴ്സ്

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന സന്നദ്ധ വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ യോഗ പരിശീലന കോഴ്സിനു തുടക്കമായി. ഡോ. ജോബ് വഴക്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. ആന്‍റണി റാഫേല്‍ കൊമരംച്ചാത്ത് അധ്യക്ഷത വഹിച്ചു. ഫാ. ജോബ് കുണ്ടോണി, ഡൊമിനിക് സി. എല്‍., ഷൈല അട്ടിപേറ്റി എന്നിവര്‍ പ്രസംഗിച്ചു. യോഗാചാര്യന്‍ ജോണി പറമ്പിലോത്ത് നേത്യത്വം നല്‍കു ന്ന യോഗാപരിശീലനം തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 5.30 മുതല്‍ 6.30 വരെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org