പുത്തന്‍പാന ആലാപന മത്സരം കൂരാച്ചുണ്ട് ഒന്നാമത്

പുത്തന്‍പാന ആലാപന മത്സരം കൂരാച്ചുണ്ട് ഒന്നാമത്

കോഴിക്കോട്: അര്‍ണോസ് പാതിരിയുടെ പുത്തന്‍പാനയെ ആസ്പദമാക്കി താമരശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ മേരിക്കുന്ന് പിഎംഒസിയില്‍ സംഘടിപ്പിച്ച പുത്തന്‍പാന ആലാപന മത്സരത്തില്‍ കൂരാച്ചുണ്ട് ഇടവക ഒന്നാമതെത്തി. മഞ്ഞക്കടവ്, മേരിക്കുന്ന് ഇടവകകള്‍ യഥാക്രമം രണ്ടും, മൂന്നും സമ്മാനങ്ങള്‍ നേടി.
താമരശേരി രൂപതാ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്‍റെ ഫോക്ലോര്‍ അവാര്‍ഡ് ജേതാവും അര്‍ണോസ് പാതിരി അക്കാദമി അംഗവുമായ ആന്‍റണി പുത്തൂരിന്‍റെ ആമുഖ ക്ലാസോടെയാണ് മത്സരം ആരംഭിച്ചത്. താമരശേരി, കോഴിക്കോട് രൂപതകളില്‍ നിന്നായി 15 ടീമുകള്‍ പങ്കെടുത്തു. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം ഉലഹന്നാന്‍ മണലോടി മെമ്മോറിയല്‍, തൊമ്മന്‍ ജോസഫ് കളത്തില്‍ മെമ്മോറിയല്‍, മൗറിനോസ് കൂത്രപ്പള്ളി മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡുമായിരുന്നു സമ്മാനം.
താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, അര്‍ണോസ് പാതിരി അക്കാദമി ഡയറക്ടര്‍ ഫാ. ജോര്‍ജ് തേനാടിക്കുളം, ആന്‍റണി പുത്തൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. താമരശേരി രൂപത ലിറ്റര്‍ജി കമ്മീഷന്‍ കണ്‍വീനര്‍ ഫാ. ജോസഫ് കളത്തില്‍, സിസ്റ്റര്‍ സോജ എംഎസ്എംഐ, റിജോ കൂത്രപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org