പുടിന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

പുടിന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Published on

റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഇരുവരുടേയും സ്വകാര്യകൂടിക്കാഴ്ച 55 മിനിറ്റ് ദീര്‍ഘിച്ചു. സിറിയ, ഉക്രെയിന്‍, വെനിസ്വേലാ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ സംഭാഷണവിഷയമായതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങള്‍, റഷ്യയിലെ കത്തോലിക്കാസഭയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ എന്നിവയും സംസാരിച്ചു. തനിക്കു വേണ്ടി ഇത്രയും സമയം അനുവദിച്ചതിനു പുടിന്‍ മാര്‍പാപ്പയ്ക്കു നന്ദി പറഞ്ഞു. ഇതുവരെ 5 തവണ വത്തിക്കാന്‍ സന്ദര്‍ശിച്ചിട്ടുള്ള റഷ്യന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്. 2000-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയേയും 2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയേയും പുടിന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2009-ലാണു റഷ്യയും വത്തിക്കാനും തമ്മില്‍ പൂര്‍ണതോതിലുള്ള നയതന്ത്രബന്ധം നിലവില്‍ വന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org