Latest News
|^| Home -> International -> മോശം സമയം തരണം ചെയ്യാന്‍ പ്രചോദനമേകിയത് ക്രിസ്തു -എലിസബത്ത് രാജ്ഞി

മോശം സമയം തരണം ചെയ്യാന്‍ പ്രചോദനമേകിയത് ക്രിസ്തു -എലിസബത്ത് രാജ്ഞി

Sathyadeepam

നല്ല സമയത്തിലൂടെയെന്നപോലെ മോശം സമയത്തിലൂടെയും കടന്നുപോകാന്‍ തനിക്കു പ്രചോദനമേകിയത് യേശുക്രിസ്തുവിന്‍റെ ഉദാരമായ സ്നേഹവും മാതൃകയുമാണെന്ന് എലിസബത്ത് രാജ്ഞി തന്‍റെ ക്രിസ്തുമസ് സന്ദേശത്തില്‍ പ്രസ്താവിച്ചു. ബെത്ലേഹമിലെ കാലിത്തൊഴുത്തു മാത്രമായിരുന്നു യേശുവിന്‍റെ അഭയസ്ഥാനം. ക്രിസ്തുമസ് ദിനത്തില്‍ ഭക്ഷണവും പാര്‍പ്പിടവും ഇല്ലാത്തവര്‍ക്കുവേണ്ടി സന്നദ്ധപ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനം ശ്ലാഘനീയമാണ് – രാജ്ഞി വ്യക്തമാക്കി. കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ എല്ലാ ക്രൈസ്തവരേയും ഉദ്ദേശിച്ച് ഇംഗ്ലണ്ട് രാജ്ഞി ടെലിവിഷനില്‍ നടത്തുന്ന ക്രിസ്തുമസ് സന്ദേശ പ്രക്ഷേപണം 60 വര്‍ഷം പൂര്‍ത്തിയാക്കിയ വര്‍ഷം കൂടിയാണിത്. രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹത്തിന്‍റെ 70-ാം വാര്‍ഷികമാഘോഷിക്കുന്ന കാര്യവും രാജ്ഞി തന്‍റെ സന്ദേശത്തില്‍ അനുസ്മരിച്ചു.

Leave a Comment

*
*