Latest News
|^| Home -> National -> റാഫാ റേഡിയോ പുതിയ ആപ്പ് പുറത്തിറക്കി

റാഫാ റേഡിയോ പുതിയ ആപ്പ് പുറത്തിറക്കി

Sathyadeepam

മലയാളി ക്രൈസ്തവരുടെ ഇഷ്ട സംഗീത റേഡിയോ റാഫാ റേഡിയോ കൂടുതല്‍ പുതുമകളോടെ അതിന്‍റെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ നവീകരിച്ചു പുറത്തിറക്കി. ഇനി മുതല്‍ ഗാനങ്ങള്‍ കേള്‍ക്കുന്നതിനോടൊപ്പം വാര്‍ത്ത വായിക്കുവാനും ആപ്പില്‍ സൗകര്യം ഉണ്ടായിരിക്കും. റാഫാ മീഡിയ പുറത്തിറക്കിയ ഹിറ്റ് ആല്‍ബങ്ങള്‍ സൗജന്യമായി ഡണ്‍ലോഡ് ചെയ്യുവാനും കേള്‍ക്കുവാനുമുള്ള സൗകര്യവും പുതിയ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ഒട്ടുമിക്ക റേഡിയോ ആപ്പുകളിലും ഇപ്പോള്‍ റാഫാ റേഡിയോയില്‍ ലഭ്യമാണ്. അതുപോലെ ഇന്‍റര്‍നെറ്റ് റേഡിയോ ലഭ്യമാകുന്ന പുതിയ മ്യൂസിക് പ്ലേയറുകളില്‍ ഒട്ടുമിക്കതിലും റാഫാ റേഡിയോ ലഭിക്കും. ഏകദേശം പതിനായിരത്തോളം അപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ മാത്രം ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ ഇപ്പോഴുള്ള എല്ലാ ക്രിസ്തീയ സംഗീത റേഡിയോകളേക്കാളും കൂടുതലാണ് റാഫയുടെ ഡൗണ്‍ലോഡ് നിരക്കെന്നും ആപ്പിള്‍ പ്ലാറ്റ്ഫോമിലും റാഫയ്ക്ക് മികച്ച നിലയില്‍ ശ്രോതാക്കളുണ്ടെന്നും അണിയറ ശില്‍പികള്‍ അറിയിച്ചു.

Leave a Comment

*
*