കോട്ടയം അതിരൂപത രജത ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപത രജത ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയിലെ വിവാഹ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം സംഘടിപ്പിച്ചു. 1992-ല്‍ വിവാഹിതരായി വിവാഹ രജതജൂബിലി ആഘോഷിക്കുന്ന അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുളള ദമ്പതികളെ ഉള്‍പ്പെടുത്തി കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സംഗമത്തിന്‍റെ ഉദ്ഘാടനം വിജയപുരം രൂപത എപ്പിസ്കോപ്പല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മോണ്‍. മാത്യു ഇളപ്പാനിക്കല്‍, ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, പ്രൊഫ. ടി.സി. തങ്കച്ചന്‍, ജോസ് പൂക്കുമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആധുനിക ജീവിതസാഹചര്യങ്ങളില്‍ കുടുംബമൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. സംഗമത്തോടനുബന്ധിച്ച് കൃതജ്ഞതാബലിയും മാതൃകാദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തപ്പെട്ടു. കൂടല്ലൂര്‍ പുളിക്കയില്‍ ജെയന്‍ റെനി ദമ്പതികളെ ഭാഗ്യദമ്പതികളായി സംഗമത്തില്‍ തെരഞ്ഞെടുത്തു. വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറോളം ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org