രക്തദാനം നടത്തി സര്‍വീസില്‍നിന്നു വിരമിച്ചു

രക്തദാനം നടത്തി സര്‍വീസില്‍നിന്നു വിരമിച്ചു

മാനന്തവാടി: ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഭാരത് സ്‌കൗട്‌സ് & ഗൈഡ്‌സ് വയനാട് ജില്ലാ കമ്മീഷണറുമായ ഫാ. വില്‍സണ്‍ പുതുശ്ശേരി എസ്.ജെ. രക്തദാനം ചെയ്തു സര്‍വീസില്‍ നിന്നും വിരമിച്ചു. വിരമിക്കലിനോടനുബന്ധിച്ചു ഭാരത് സ്‌കൗട്‌സ് & ഗൈഡ്‌സ് വയനാട് ജില്ലാ ആസ്ഥാനത്തു സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ 38 സഹപ്രവര്‍ത്തകരും രക്തദാനം ചെയ്തു. കോവിഡ് ലോക്ഡൗണ്‍ കാലത്തു വിരമിക്കല്‍ ചടങ്ങുകളൊക്കെ ഒഴിവാക്കിയാണു രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. വിരമിക്കലിനോടനുബന്ധിച്ച് ഏച്ചോം സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്‌സ് & ഗൈഡ്‌സ് തുടങ്ങിയതിന്റെ സില്‍വര്‍ ജൂബിലി സമ്മാനമായി ഒരു നിര്‍ദ്ധനകുടുംബത്തിനു സ്‌നേഹഭവനവും നിര്‍മിച്ചു നല്കി. കൊച്ചി, വരാപ്പുഴ പുത്തന്‍പള്ളി സെന്റ് ജോര്‍ജ് ഇടവകാംഗമായ ഫാ. വില്‍സണ്‍ ഈശോസഭാ കേരളാ പ്രോവിന്‍സ് അംഗമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org