കെ.സി.വൈ.എം ൻ്റെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള റാലി

കെ.സി.വൈ.എം ൻ്റെ നേതൃത്വത്തിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള റാലി
ഫോട്ടോ അടിക്കുറിപ്പ്: കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും വിവാദ കാർഷിക ബിൽ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും വാഹന റാലി സുബോധന ഡയറക്ടർ ഫാ.രാജൻ പുന്നയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
അങ്കമാലി: കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും വിവാദ കാർഷിക ബിൽ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും വാഹന റാലി സംഘടിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് അങ്കമാലി സുബോധനയിൽ നിന്നും ആരംഭിച്ച റാലി സുബോധന ഡയറക്ടർ ഫാ.രാജൻ പുന്നയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്തു .
 അങ്കമാലി മുതൽ മുരിങ്ങൂർ വരെ നടത്തിയ  ഐക്യദാർഢ്യ പ്രഖ്യാപന റാലിയിൽ അങ്കമാലി ടൗൺ, കരയാംപറമ്പ് ജംഗ്ഷൻ, കറുകുറ്റി റയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, കൊരട്ടി എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു.ഫാ.ജോയ്സ് കൈതക്കോട്ടിൽ, മുൻ അതിരൂപത പ്രസിസണ്ട് ടിജോ പടയാട്ടിൽ, അങ്കമാലി മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് എൻ.വി. പോളച്ചൻ, ഡി.സി.സി.ജനറൽ സെക്രട്ടറി ഷൈജോ പറമ്പി, ഫാ. പോൾ കോലഞ്ചേരി , ഫാ.സജോ പടയാട്ടിൽ, ഫാ.വർഗീസ് പുന്നയ്ക്കൽ എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. റാലിയുടെ സമാപന സമ്മേളനം 6 മണിക്ക് മുരിങ്ങൂർ ജംഗ്ഷനിൽ വച്ച് കൊരട്ടി ഫൊറോന വികാരി ഫാ. ജോസ് ഇടശേരി ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ റാലിക്ക് ഡയറക്ടർ ഫാ.സുരേഷ് മൽപ്പാൻ, ഭാരവാഹികളായ സൂരജ് ജോൺ പൗലോസ്, ജിസ്മോൻ ജോണി, അഖിൽ സണ്ണി, അനീഷ് മണവാളൻ,   തുടങ്ങിയവർ നേതൃത്വം നൽകി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org