Latest News
|^| Home -> Kerala -> രാമപുരം പള്ളി കൂദാശ ചെയ്തു

രാമപുരം പള്ളി കൂദാശ ചെയ്തു

Sathyadeepam

പാലാ: പുതിയതായി നിര്‍മിച്ച രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളി കൂദാശ ചെയ്തു. കൂദാശകര്‍മങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ടു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദീപം തെളിയിച്ചു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ എഫ്രേം നരികുളം, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസഫ് അരു മച്ചാടത്ത്, മാര്‍ ജെയിംസ് അത്തിക്കുളം, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോസഫ് പുളിക്കല്‍, മാര്‍ ജോസഫ് സ്രാമ്പിക്കല്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ തോമസ് ഇലവനാല്‍, മാര്‍ തോമസ് തറയില്‍, വൈസ് പോസ്റ്റുലേറ്റര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ നടുത്തടം, വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പില്‍, മാര്‍ ജോസഫ് വയലില്‍, ഫാ. ജോര്‍ജ് പറമ്പില്‍ തടത്തില്‍, മാര്‍ ജേക്കബ് മു രിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ജോസ് കെ. മാണി എം.പി., പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, പി.സി. ജോര്‍ജ്, ഡോ. സിറിയക് തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Comment

*
*