ഡോ. ഫെലിക്സ് ടോപ്പോ റാഞ്ചി ആര്‍ച്ച്ബിഷപ്

ഡോ. ഫെലിക്സ് ടോപ്പോ റാഞ്ചി ആര്‍ച്ച്ബിഷപ്

റാഞ്ചി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ജംഷഡ്പൂര്‍ ബിഷപും ഈശോ സഭാംഗവുമായ ഡോ. ഫെലിക്സ് ടോപ്പോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റാഞ്ചി ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. 1947 നവംബര്‍ 21 നു ജനിച്ച ആര്‍ച്ചുബിഷപ് ഫെലിക്സ് ടോപ്പോ 1982 ഏപ്രില്‍ 14 നാണ് വൈദികനാകുന്നത്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഈശോ സഭയുടെ പ്രിനൊവിസ് ഡയറക്ടര്‍, നൊവിസ് മാസ്റ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം 1997 ജൂണ്‍ 14 നാണ് ജംഷഡ്പൂര്‍ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. സിബിസിഐ ക്ലര്‍ജി ആന്‍റ് റിലീജിയസ് വിഭാഗം ചെ യര്‍മാന്‍, സിബിസിഐ സൊസൈറ്റി ഫോര്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഗവേണിംഗ് ബോഡി ചെയര്‍മാന്‍, റാഞ്ചി സെന്‍റ് ആല്‍ബര്‍ട്സ് കോളജ് വൈസ്ചാന്‍ സലര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org