റാങ്കു ജേതാക്കള്‍ക്ക് അനുമോദനം

റാങ്കു ജേതാക്കള്‍ക്ക് അനുമോദനം
Published on

കോട്ടയം: മേലുകാവ് ഹെന്‍റി ബേക്കര്‍ കോളജില്‍ എം.ജി. യൂണിവേഴ്സിറ്റി കൊമേഴ്സ് റാങ്ക് ജേതാക്കളുടെ അനുമോദനസമ്മേളനം ഇ.എസ്. ബിജിമോള്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു. ആധുനിക ലോകത്തിന്‍റെ വെല്ലുവിളികള്‍ സമര്‍ത്ഥമായി നേരിട്ട് അതിജീവനത്തിന്‍റെ പാതയില്‍ മുന്നേറി ലക്ഷ്യങ്ങളില്‍ എത്തിച്ചേരുവാന്‍ വിദ്യാര്‍ത്ഥികളുടെ സമര്‍പ്പണമനോഭാവവും ഒപ്പം അദ്ധ്യാപകര്‍ വഴിവിളക്കുകളുമായി തീരണമെന്ന് അവര്‍ പറഞ്ഞു.

ദൈവാശ്രയ ബോധത്തിലൂന്നി തീവ്രമായ ശ്രമങ്ങള്‍ കൊണ്ടു മാത്രമേ യുവതലമുറയ്ക്കു ഉയര്‍ന്ന ശ്രേണികളില്‍ എത്തിച്ചേരുവാന്‍ സാധിക്കൂ എന്ന് സിഎസ് ഐ ഈസ്റ്റ് കേരള മഹാഇടവക ബിഷപ് റൈറ്റ് ഡോ. കെ.ജി. ദാനിയേല്‍ അദ്ധ്യക്ഷപ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു.

ഹൈറേഞ്ചില്‍ നിന്നും ഐഎഎസ് ജേതാവായ അര്‍ജുന്‍ മുഖ്യപ്രഭാഷണം നടത്തി. റാങ്കു ജേതാക്കളായ കുമാരി വിദ്യ വിജയനും കുമാരി അപര്‍ണ മെറീന മാത്യുവിനും പുരസ്കാരവും ക്യഷ് അവാര്‍ഡും നല്കി. ഡോ. ആന്‍റണി കല്ലമ്പള്ളി, ഡോ. സാന്‍റോ ജോസ്, പി.കെ. സെബാസ്റ്റ്യന്‍, അഡ്വ. വിഎന്‍. ശശിധരന്‍, ജോസ് വട്ടക്കാവുങ്കല്‍, പ്രഫ. ലിസ ജോര്‍ജ്, പ്രഫ. ആഷ്ലി മെറീന മാത്യു, ആഷ്മിന്‍ വി.എസ്. കുമാരി അപര്‍ണ മെറീന എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org