റാഫേലിന്‍റെ ചിത്രത്തിരശീലകള്‍ വീണ്ടും സിസ്റ്റൈന്‍ ചാപ്പലില്‍

റാഫേലിന്‍റെ ചിത്രത്തിരശീലകള്‍ വീണ്ടും സിസ്റ്റൈന്‍ ചാപ്പലില്‍

നവോത്ഥാന ചിത്രകാരന്‍ റഫേല്‍ രചിച്ച ചിത്രത്തിരശ്ശീലകള്‍, ചിത്രകാരന്‍ അന്തരിച്ചു അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും സിസ്റ്റൈന്‍ ചാപ്പലില്‍ പ്രദര്‍ശിപ്പിച്ചു. സിസ്റ്റൈന്‍ ചാപ്പലിനു വേണ്ടിയാണ് റാഫേല്‍ ഈ തിരശീലകള്‍ തയ്യാറാക്കിയതെങ്കിലും പ്രാധാന്യവും സുരക്ഷയും പരിഗണിച്ച് വത്തിക്കാന്‍ മ്യൂസിയത്തിലാണ് ഇവ വര്‍ഷങ്ങളായി സൂക്ഷിക്കുന്നത്. ഇപ്പോള്‍ ഒരാഴ്ചത്തേയ്ക്കാണ് ഇവ വീണ്ടും സിസ്റ്റൈന്‍ ചാപ്പലില്‍ പ്രദര്‍ശിപ്പിച്ചത്.

വി. പത്രോസിന്‍റെയും വി. പൗലോസിന്‍റെയും ജീവിതരംഗങ്ങളാണ് ഈ പത്തു തിരശീലകളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. 1515 ല്‍ ലിയോ പത്താമന്‍ മാര്‍പാപ്പയാണ് ഇവ വരയ്ക്കുവാന്‍ റാഫേലിനെ ചുമതലപ്പെടുത്തിയത്. 1520-ലാണ് ചിത്രകാരന്‍ മരണമടഞ്ഞത്. ചരമത്തിന്‍റെ 500-ാം വാര്‍ഷികം പ്രമാണിച്ച് റാഫേലിന്‍റെ വിവിധ ചിത്രങ്ങളുടെ പ്രദര്‍ശനം ഈ വര്‍ഷം പലയിടങ്ങളിലായി വത്തിക്കാന്‍ സംഘടിപ്പിക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org