Latest News
|^| Home -> National -> രാഷ്ട്രീയ പങ്കാളിത്തം ക്രൈസ്തവരുടെ ദൗത്യം

രാഷ്ട്രീയ പങ്കാളിത്തം ക്രൈസ്തവരുടെ ദൗത്യം

Sathyadeepam

രാഷ്ട്രീയ പങ്കാളിത്തവും ക്രൈസ്തവ ദൗത്യമാണെന്ന് ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും ക്രൈസ്തവ കൂട്ടായ്മ അഭിപ്രായപ്പെട്ടു. സഭയുടെ രാഷ്ട്രീയ സേവനവും ശുശ്രൂഷയും അനിവാര്യമായ ഘട്ടമാണിത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുന്ന ക്രൈസ്തവ സഭാംഗങ്ങളെ സഭകള്‍ പ്രോത്സാഹിപ്പിക്കുകയാണ്. പ്രത്യേകിച്ചും യുവാക്കള്‍ പൊതുരംഗത്തും രാഷ്ട്രീയത്തിലും കടന്നു വന്ന് സജീവമാകണം – സമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.

മതനിരപേക്ഷതയും മതസൗഹാര്‍ദ്ദതയും പരിപോഷിപ്പിക്കുന്നവര്‍ക്ക് വോട്ടുകള്‍ നല്‍കണമെന്നും പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കും സാമൂഹ്യ നീതിക്കായി പ്രയത്നിക്കുന്നവര്‍ക്കും വോട്ടുകള്‍ നല്‍കണം. ആദിവാസികള്‍ക്കും ദളിതര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നവരെയും ദളിത് മുസ്ലിങ്ങള്‍ക്കും ദളിത് ക്രൈസ്തവര്‍ക്കും തുല്യ അവകാശം നല്‍കാന്‍ പരിശ്രമിക്കുന്നവരെയും വിജയിപ്പിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഏപ്രില്‍ 7 ന് ക്രൈസ്തവര്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നും സമിതി നേതാക്കള്‍ ആഹ്വാനം ചെയ്തു. സമിതി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നില്ലെന്നും പ്രാര്‍ത്ഥനയിലൂടെ നല്ല ഭരണകര്‍ത്താക്കളെ കണ്ടെത്താനാണ് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നതെന്നും സഭാനേതാക്കള്‍ വിശദീകരിച്ചു.

Leave a Comment

*
*