രാഷ്ട്രീയത്തില്‍ യുവജനങ്ങള്‍ മൂല്യാധിഷ്ഠിതമായി ഇടപെടണം: കെ സി ബി സി

കൊച്ചി: രാഷ്ടീയ മണ്ഡലങ്ങ ളില്‍ നേതൃത്വപാടവമുള്ള യുവജന ങ്ങള്‍ മൂല്യാധിഷ്ഠിതമായി ഇടപെ ടേണ്ടതുണ്ടെന്ന് കെസിബിസി യുവ ജന കമ്മീഷന്‍. സമൂഹത്തില്‍ വര്‍ ദ്ധിച്ചു വരുന്ന ഭീകരപ്രവര്‍ത്തനം, അക്രമം, അസഹിഷ്ണുത, വിഭാ ഗീയത, ഏകാന്തത എന്നിവയെല്ലാം മരണസംസ്‌കാരത്തിനു വേദിയൊ രുക്കുകയും മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം തുടങ്ങിയവ ഈ സംസ്‌കാരത്തിന് ശക്തി പകരുകയും ചെയ്യുമ്പോള്‍ അവയോടു സന്ധിയില്ലാസമരം ചെയ്യാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നും ജൂലൈ 5 യുവജനദിനം പ്രമാണിച്ചു പുറപ്പെടുവിച്ച സര്‍ക്കുലറില്‍ യുവജനകമ്മീഷന്‍ ആഹ്വാനം ചെയ്തു. വിശക്കുന്നവര്‍ക്ക്'ഭക്ഷണം, ഭവനമില്ലാത്തവര്‍ക്ക് ഭവനം, കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം, പ്രായമായ മാതാപിതാക്കള്‍, രോഗികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ സംരക്ഷണം, ഓഖി ദുരന്തം, വെള്ളപ്പൊക്ക ദുരിതം, പ്രകൃതിക്ഷോഭം എന്നിവയില്‍ അകപ്പെട്ടവര്‍ക്കായുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ പങ്കുചേരുന്നു എന്നത് ഏറെ ശ്ലാഘനീയമാണെന്നും ഇതു ത്യാഗത്തോടെ തുടരുവാന്‍ യുവാക്കള്‍ പ്രതിജ്ഞാബ ദ്ധരാകണെന്നും സര്‍ക്കുലറില്‍ പറയുന്നു.

കോവിഡ്-19 മഹാമാരി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവാക്കളാണ് സഭയുടെ നട്ടെല്ല് എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. കൊറോണ വൈറസ്'ഭീതി വിതയ്ക്കുന്ന ഈ സമയത്ത് യുവജനങ്ങള്‍ ചെയ്തതും ചെയ്യുന്നതുമായ സേവനങ്ങള്‍ നിരവധിയാണ്. കോവിഡന ന്തരസഭയുടെയും സമൂഹത്തിന്റെയും ആകുലതകളെയും ആശങ്കകളെയും നമ്മുടെ യുവജനങ്ങള്‍ തീക്ഷ്ണതയോടെ ഏറ്റെടുക്കേണ്ടതുണ്ട്. സാമ്പത്തികരംഗത്തിന്റെ തിരിച്ചടികള്‍, പ്രവാസികളുടെ തിരിച്ചുവരവ്, ജോലിനഷ്ടം, രോഗത്തിന്റെ കെടുതികള്‍, ധാര്‍മ്മിക അപഭ്രംശങ്ങള്‍, വിലക്കയറ്റം തുട ങ്ങിയ കാര്യങ്ങളില്‍ യുവജനങ്ങളുടെ സവിശേഷമായ ശ്രദ്ധയും പഠനവും ആവശ്യമാണ്. ധീരരായ പ്രേഷിതരാകുവാന്‍ യുവാവായ ക്രിസ്തു യുവാക്കളെ ക്ഷണിക്കുകയാണ്. ക്ഷണം സ്വീകരിക്കാന്‍ തയ്യാറാകുന്നവരുടെ ത്യാഗങ്ങളെ രക്തസാക്ഷിത്വമായി കരുതി, കരുണാപൂര്‍വം അവരെ അനുധാവനം ചെയ്യുവാന്‍ സഭയും സമൂഹവും സജ്ജമാകേണ്ടതുണ്ടെതുണ്ടെന്ന് കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ റൈറ്റ് റവ.ഡോ. ക്രിസ്തുദാസ് ആര്‍, വൈസ് ചെയര്‍മാന്‍മാരായ ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്, ഡോ. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച സര്‍ ക്കുലറില്‍ ആഹ്വാനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org