കോര്‍പ്പറേറ്റുകള്‍ക്കെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല ഉപരോധം കോട്ടയത്ത്

കോര്‍പ്പറേറ്റുകള്‍ക്കെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല ഉപരോധം കോട്ടയത്ത്

ഫോട്ടോ അടിക്കുറിപ്പ്: ദേശീയ കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് റിലയന്‍സ് ഉപരോധിച്ചുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ നിര്‍വഹിക്കുന്നു. ജോസഫ് തെള്ളിയില്‍, ജയിംസ് പന്ന്യമാക്കല്‍, ഡിജോ കാപ്പന്‍, രാജു സേവ്യര്‍, അഡ്വ.ബിനോയ് തോമസ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വി.ജെ.ലാലി, സൈബി അക്കര, ബേബിച്ചന്‍ ഏര്‍ത്തയില്‍ തുടങ്ങിയവര്‍ സമീപം.

കോട്ടയം: കര്‍ഷകവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഗ്രാമീണ കര്‍ഷകന്റെ കഴുത്തറക്കാന്‍ കോര്‍പ്പറേറ്റുകളെ അനുവദിക്കില്ലെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ദില്ലി ചലോ കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കോട്ടയത്ത് റിലയന്‍സ് ഉപരോധം നടത്തപ്പെട്ടത്.   കോട്ടയത്ത് റിലയന്‍സിനുമുമ്പില്‍ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള കര്‍ഷക ഉപരോധം ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ കര്‍ഷകനെ പെരുവഴിയിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ കാലങ്ങളായി തുടരുന്നത്. അന്നം നല്‍കുന്ന കര്‍ഷകനെ അടിച്ചമര്‍ത്തുന്ന ഭരണം കിരാതമാണ്. കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചല്ല ന്യായവില നല്‍കിയാണ് സര്‍ക്കാര്‍ കര്‍ഷകനെ സംരക്ഷിക്കേണ്ടതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് ആമുഖസന്ദേശവും പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍ മുഖ്യപ്രഭാഷണവും നടത്തി. രാജു സേവ്യര്‍,  ജോണ്‍ ജോസഫ്, എ.ജെ.ചാക്കോ, അബ്ദുള്ള കെ., ടോമിച്ചന്‍ ഐക്കര, ബേബിച്ചന്‍ ഏര്‍ത്തയില്‍, ജോസഫ് വടക്കേക്കര, അപ്പച്ചന്‍ ഇരുവേലില്‍, ജയിംസ് പന്ന്യമാക്കല്‍, ജോയി വര്‍ഗീസ് പാല, ജോസഫ് തെള്ളിയില്‍, ജിജി പേരകശേരി, സൈബി അക്കര, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ സംസാരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org