അധികാരവര്‍ഗ്ഗത്തിന്റെ അടിമത്തത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം : രാഷ്ട്രീയ കിസാന്‍ മഹാസംഘ്‌

അധികാരവര്‍ഗ്ഗത്തിന്റെ അടിമത്തത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരാകണം : രാഷ്ട്രീയ കിസാന്‍ മഹാസംഘ്‌
Published on

ഡല്‍ഹി: അധികാരവര്‍ഗത്തിന്റെ അടിമത്തത്തില്‍ നിന്ന് കര്‍ഷകര്‍ മോചിതരായെങ്കില്‍ മാത്രമേ ഇനി നിലനില്‍പ്പുള്ളൂവെന്നും ഇതിനായി കര്‍ഷകപ്രസ്ഥാനങ്ങള്‍ സംഘടിച്ച് കരുത്തു നേടണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ്.

മദ്ധ്യപ്രദേശിലെ മന്‍സോറില്‍ ആറു കര്‍ഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണദിനം ആചരിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക ഉപവാസവും അനുസ്മരണ സമ്മേളനവും നടന്നു. കേരളത്തിലും വിവിധ കര്‍ ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. വെബ് കോണ്‍ഫ്രന്‍സും നടന്നു. സംസ്ഥാന ചെയര്‍മാന്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.

ദേശീയ കോര്‍ഡിനേറ്റര്‍ കെ.വി. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസ് മോഡറേറ്ററായിരുന്നു. വൈസ് ചെയര്‍മാന്‍ വി.വി. അഗസ്റ്റിന്‍, ദേശീയ സംസ്ഥാന കര്‍ഷകനേതാക്കളായ ഡിജോ കാപ്പന്‍, പി.റ്റി. ജോണ്‍, ഫാ. ജോസ് കാവനാടി, മുതലാംതോട് മണി, അഡ്വ. പി.പി. ജോസഫ്, ജോയി കണ്ണംചിറ, മാര്‍ട്ടിന്‍ തോമസ്, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, കള്ളിയത്ത് അബ്ദുള്‍ സത്താര്‍ ഹാജി, യു. ഫല്‍ഗുണന്‍, അഡ്വ. ജോണ്‍ ജോസഫ്, ജോസ് ആനിത്തോട്ടം, വിളയോടി വേണുഗോപാല്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ബേബി സഖറിയാസ്, കെ. ജീവാനന്ദന്‍, ജന്നറ്റ് മാത്യു, ജോയി നിലമ്പൂര്‍, ഷബീര്‍ റ്റി. കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസര്‍ഗോഡ്, രാജു സേവ്യര്‍, ലാലിച്ചന്‍ ഇളപ്പുങ്കല്‍, ഔസേപ്പച്ചന്‍ ചെറുകാട് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org