കുടിയേറ്റ, അഭയാര്‍ത്ഥി വിഷയങ്ങളില്‍ ലോകം തേടുന്നതു വത്തിക്കാന്‍റെ നേതൃത്വം

കുടിയേറ്റ, അഭയാര്‍ത്ഥി വിഷയങ്ങളില്‍  ലോകം തേടുന്നതു വത്തിക്കാന്‍റെ നേതൃത്വം

വര്‍ദ്ധിച്ചു വരുന്ന ആഗോള കുടിയേറ്റത്തിന്‍റെയും അഭയാര്‍ത്ഥിപ്രവാഹത്തിന്‍റെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ലോകം വത്തിക്കാന്‍റെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും അഭിപ്രായങ്ങള്‍ക്കു കാതോര്‍ക്കുകയും നേതൃത്വത്തിനായി ആഗ്രഹിക്കുകയുമാണെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവുമധികം ആളുകള്‍ അഭയാര്‍ത്ഥികളായ കാലഘട്ടമാണിത്. ഈ വര്‍ഷം ഐക്യരാഷ്ട്രസഭ ഇതുമായി ബന്ധപ്പെട്ട രണ്ടു കരാറുകള്‍ രൂപീകരിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ലോകത്തിലെ കുടിയേറ്റ-അഭയാര്‍ത്ഥിപ്രശ്നത്തില്‍ നിക്ഷിപ്തതാത്പര്യങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന അപൂര്‍വം സംവിധാനങ്ങളിലൊന്നാണ് കത്തോലിക്കാസഭ. നീതിയുടെയും ധാര്‍മ്മികതയുടെയും പക്ഷത്തു നിന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എപ്പോഴും ഇതിനെ കാണുന്നത്. യൂറോപ്പിലെ കത്തോലിക്കാജനസമൂഹത്തിന്‍റെ അനിഷ്ടം സമ്പാദിച്ചുകൊണ്ടു തന്നെ അഭയാര്‍ത്ഥികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മാര്‍പാപ്പ മടിച്ചിട്ടില്ല. മാര്‍പാപ്പ ജനുവരി 1 ലെ ലോകസമാധാനദിനത്തിനു പുറപ്പെടുവിച്ച സന്ദേശം ഈ വിഷയത്തില്‍ ഊന്നുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org