ദുരന്തനിവാരണത്തിന് കരുതല്‍ സേന

മാനന്തവാടി: ദുരന്തകാലത്ത് തോണിച്ചാലിന് ആശ്വാസമാകാന്‍ ഇനി കരുതല്‍സേന രംഗത്തിറ ങ്ങും. പ്രകൃതിക്ഷോഭങ്ങളോ മറ്റ് ദുരിതങ്ങളോ നാടിനെ വലയ്ക്കുമ്പോള്‍ ആശ്വാസമെത്തിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. തോണിച്ചാല്‍ സെന്റ് സെബാസ്‌ററ്യന്‍സ് ഇടവകയിലാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ കരുതല്‍സേന രൂപീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അറുപത് അംഗങ്ങളാണ് കൂട്ടായ്മയിലുള്ളത്. അടിയന്തര സാഹചര്യങ്ങളിലെ സന്ന ദ്ധപ്രവര്‍ത്തനമാണ് ഈ സേനയുടെ ലക്ഷ്യം. യാത്രാ ക്ലേശം പരിഹരിക്കുക, അവശ്യവസ്തുക്കള്‍ എത്തിക്കുക, മരുന്നും വൈദ്യസഹായവും ഉറപ്പാക്കുക എന്നിവയും കരുതല്‍സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രാരംഭഘട്ടത്തില്‍ നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകളും അവബോധസന്ദേശങ്ങളും പ്രചരിപ്പിച്ച് കരുതല്‍സേനയുടെ പ്രവര്‍ത്തനങ്ങള്‍ ജന ങ്ങളിലെത്തിക്കും.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ കരുതല്‍ സേ നാംഗങ്ങള്‍ക്കാവശ്യമായ പരിശീലനം നല്‍കും. പ്രാഥമികശുശ്രൂഷ, അഗ്‌നിസുരക്ഷാമാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കുക. മാനന്തവാടി തഹസീല്‍ദാരും തോണിച്ചാല്‍ ഇടവകാംഗവുമായ അഗസ്റ്റിന്‍ മൂങ്ങാനാനിയില്‍, കൈക്കാരന്‍ ജോയി കട്ടക്കയം എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായ സമിതിയാണ് കരുതല്‍സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org