റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍

റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍

ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി റവ. ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ സിഎംഐ നിയമിതനായി. കഴിഞ്ഞ 10 വര്‍ഷമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊ വൈസ്ചാന്‍സലറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഡോ. തോമസ് സി. മാത്യു സിഎംഐ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കോട്ടയം കാഞ്ഞിരമറ്റം വെട്ടിയാങ്കല്‍ കുടുബാംഗമാണ്. ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ ഇദ്ദേഹം കോഴിക്കോട് ദേവഗിരി കോളജില്‍നിന്നു ഗണിത ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു പിഎച്ച്ഡിയും നേടി. മുപ്പതു വര്‍ഷമായി ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org