റിസ്റ്റി പുരസ്കാരം ഋഷിരാജ് സിങിന്

റിസ്റ്റി പുരസ്കാരം ഋഷിരാജ് സിങിന്

കൊച്ചി: 2016 ഏപ്രില്‍ 26-ന് 10 വയസ്സു പ്രായമുള്ള റിസ്റ്റിയെന്ന ഒരു കുരുന്നു ബാലനെ മയക്കുമരുന്നിന് അടിമയായ ഒരു വ്യക്തി നിഷ്ഠൂരമായി കുത്തികൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പ്രചരണത്തെ ഊര്‍ജ്ജിതപ്പെടുത്തണമെന്ന പൊതുവികാരം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ലഹരി കരങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥി-യുവതലമുറകളെ മോചിപ്പിക്കുന്നതിനായി സമര്‍പ്പിത സേവനമനുഷ്ഠിക്കുന്നവരെ ആദരിക്കുവാന്‍ റിസ്റ്റിയുടെ പേരില്‍ ഒരു പുരസ്കാരം ഏര്‍പ്പെടുത്തുവാന്‍ ചാവറ കള്‍ ച്ചറല്‍ സെന്‍റര്‍ തീരുമാനിക്കുകയുണ്ടായി.

പൊലീസ് മേധാവി എന്ന നിലയിലും എക്സൈസ് കമ്മീഷണര്‍ എന്ന പദവിയിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തി വരുന്ന ശ്ലാഘനീയമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം നടത്തുന്ന നിസ്തൂലമായ സേവനങ്ങളെ ആദരിച്ചു പ്രഥമ റിസ്റ്റി പുരസ്കാരം ഋഷിരാജ് സിങ് ഐപിഎസിനു സമ്മാനിച്ചു. ഏപ്രില്‍ 26-ന് റിസ്റ്റിയുടെ ഒന്നാം മരണ വാര്‍ഷികത്തില്‍ എറണാകുളം റിന്യൂവല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഉപഹാരവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം പ്രൊഫ. എം.കെ. സാനു ഋഷിരാജ് സിങിന് സമ്മാനിച്ചു, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org