റോഡ് സുരക്ഷാ ബോധവത്കരണ ശില്പശാല

റോഡ് സുരക്ഷാ ബോധവത്കരണ ശില്പശാല

മുണ്ടൂര്‍: യുവക്ഷേത്ര കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കായി റോഡ് സുരക്ഷാ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ഒറ്റപ്പാലം ജോയിന്‍റ് ആര്‍ടിഒ അനൂപ് വര്‍ക്കി ഉദ്ഘാടനം ചെയ്തു. കൊച്ചി മെട്രോ ടെക്നിക്കല്‍ പ്രോജക്ട് ഡയറക്ടര്‍ ആദര്‍ശ് കുമാര്‍ ജി. നായര്‍ പ്രധാന ക്ലാസ്സ് നയിച്ചു. മോട്ടോര്‍ വാഹനവകുപ്പിലെ കലാകാരന്മാര്‍ അവതരിപ്പിച്ച റോഡ് സേഫ്റ്റിയെക്കുറിച്ചുള്ള ഡ്രാമ ഏറെ ശ്രദ്ധേയമായി.
തുടര്‍ന്നു ഡ്രൈവിങ്ങില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുക, ഹെല്‍മറ്റ് ധരിക്കുക, മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക തുടങ്ങിയ റോഡ് സുരക്ഷാപ്രതിജ്ഞ കോളജ് യൂണിയന്‍ ചെയര്‍മാന്‍ ജഫിന്‍ ജോയി ചൊല്ലികൊടുത്തു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഏറ്റുചൊല്ലുകയും കാന്‍വാസില്‍ കയ്യൊപ്പു പതിപ്പിക്കുകയും ചെയ്തു. കോളജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങില്‍ ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ സ്വാഗതവും വിദ്യാര്‍ത്ഥിനി ആര്യ ആര്‍. നന്ദിയും പറഞ്ഞു.

ഒലവക്കോട് സെന്‍റ് ജോസഫ്സ് ഫൊറോന ദേവാലയ തിരുനാള്‍

പാലക്കാട്: ഒലവക്കോട് സെന്‍റ് ജോസഫ്സ് ഫൊറോനാ ദേവാലയ തിരുനാള്‍ ആഘോഷിച്ചു. പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 7-ന് കുര്‍ബാന നടന്നു. വൈകുന്നേരം 5.30-നു തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു കോയമ്പത്തൂര്‍ സിഎംഐ പ്രേഷിത പ്രോവിന്‍സിലെ വൈസ് പ്രൊവിന്‍ഷ്യല്‍ ഫാ. വര്‍ഗീസ് കോക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബിജു കല്ലിങ്കല്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്നു പ്രദക്ഷിണം, കുരിശിന്‍റെ ആശീര്‍വാദം, സ്നേഹവിരുന്ന് എന്നിവ നടന്നു. പിറ്റേന്നു രാവിലെ 5.30-ന് മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള കുര്‍ബാന, ഒപ്പീസ് എന്നിവയോടെ തിരുനാളിനു കൊടിയിറങ്ങി. തിരുനാള്‍ പരിപാടികള്‍ക്കു വികാരി ഫാ. ജോസ് കൊച്ചുപറമ്പില്‍, അസോസിയേറ്റ് വികാരി ഫാ. ഫ്രാന്‍സിസ് തോട്ടങ്കര എന്നിവര്‍ നേതൃത്വം നല്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org