റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് സഭ സഹായിക്കുന്നു

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് സഭ സഹായിക്കുന്നു

മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശില്‍ എത്തിക്കൊണ്ടിരിക്കുന്ന ആയിരകണക്കിനു റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കു സേവനം ചെയ്യുന്നതിനു ബംഗ്ലാദേശിലെ കത്തോലിക്കാസഭ മുന്നിട്ടിറങ്ങുന്നു. ഇതിനാവശ്യമായ അനുമതികള്‍ ബംഗ്ലാദേശ് ഭരണകൂടം കത്തോലിക്കാസഭയുടെ ജീവകാരുണ്യവിഭാഗമായ കാരിത്താസ് ബംഗ്ലാദേശിനു നല്‍കി. 70,000 മുസ്ലീം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കു കാരിത്താസ് ഇതിനകം ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കിക്കഴിഞ്ഞു. 5 ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലെത്തിയെന്നാണു കണക്ക്. ഇവര്‍ക്കു താത്കാലിക താമസകേന്ദ്രങ്ങളും ആഹാരവും നല്‍കുക എന്നതാണ് ബംഗ്ലാദേശ് നേരിടുന്ന വെല്ലുവിളി. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ ധനസഹായത്തോടെയാണു പ്രധാനമായും കാരിത്താസ് ബംഗ്ലാദേശിന്‍റെ പ്രവര്‍ത്തനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org