റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നം അനുഭാവപൂര്‍വം കാണുമെന്നു വത്തിക്കാന്‍

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നം അനുഭാവപൂര്‍വം കാണുമെന്നു വത്തിക്കാന്‍

മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളിലുള്ള ഉത്ക്കണ്ഠ ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മര്‍ നേതാവ് ഓംഗ് സാന്‍ സുചിയെ നേരിട്ട് അറിയിച്ചിട്ടുള്ളതാണെന്നു വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മെയ് മാസത്തില്‍ സുചി വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. റോഹിന്‍ഗ്യ ഗ്രാമങ്ങളെ ആക്രമിക്കുന്നതിനെതിരെയും റോഹിന്‍ഗ്യന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിനെ കുറിച്ചും മ്യാന്‍മറിലെ കത്തോലിക്കാസഭ നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്തംബര്‍ രണ്ടാം വാരത്തില്‍ ഇറാനില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇറാനിയന്‍ അധികൃതരുമായും ഇക്കാര്യങ്ങള്‍ സംസാരിച്ചതായി ആര്‍ച്ചുബിഷപ് പറഞ്ഞു. ഇറാനിലെ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഇറാഖിലെയും സിറിയയിലെയും യുദ്ധം തുടങ്ങിയ കാര്യങ്ങളും ഇറാനിയന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തു. കൊറിയന്‍ മേഖലയില്‍ രൂപപ്പെട്ടിരിക്കുന്ന അസ്വസ്ഥമായ അന്തരീക്ഷത്തില്‍ വത്തിക്കാനുള്ള ഉത്കണ്ഠ ആര്‍ച്ചുബിഷപ് പ്രകടമാക്കി. ഉത്തര കൊറിയയ്ക്കുമേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം. ഇപ്പോള്‍ ഉത്തര കൊറിയയുമായുള്ള വത്തിക്കാന്‍റെ ബന്ധം അതീവ ദുര്‍ബലമാണെന്നും ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org