റോമന്‍ കൂരിയായ്ക്കു പുതിയ ഭരണഘടനയൊരുങ്ങുന്നു

Published on

റോമന്‍ കൂരിയായുടെ പരിഷ്കരണത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലപ്പെടുത്തിയ 9 അംഗ കാര്‍ഡിനല്‍ സമിതിയുടെ യോഗം റോമില്‍ ചേര്‍ന്നു. കൂരിയായുടെ ഘടനയും കടമകളും വിശദീകരിക്കുന്ന പുതിയ അപ്പസ്തോലിക ഭരണഘടനയുടെ കരടു തയ്യാറാക്കുന്ന ജോലികള്‍ കാര്‍ഡിനല്‍ സമിതി തുടരുകയാണെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു. പുതിയ ഭരണഘടന എന്നു പുറത്തിറക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. തയ്യാറാക്കുന്നതിനും തിരുത്തുന്നതിനും സമയമെടുക്കുമെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കരടു തയ്യാറായി കഴിഞ്ഞാല്‍ കൂടുതല്‍ പരിശോധനകള്‍ക്കും അംഗീകാരത്തിനുമായി മാര്‍പാപ്പയ്ക്കു നല്‍കുകയാണു ചെയ്യുക. കൂരിയാ പരിഷ്കരണത്തിന്‍റെ ഭാഗമായ വിവിധ നടപടികള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ കാര്‍ഡിനല്‍ സമിതിയോഗത്തില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org