റോമിലെ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റൂബി ജൂബിലി ആഘോഷങ്ങള്‍

റോമിലെ ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ആന്‍റ് ഇന്‍റര്‍ റിലിജിയസ് സ്റ്റഡീസിന്‍റെ റൂബി ജൂബിലി ആഘോഷം അന്തര്‍ദേശീയ മതാന്തര സെമിനാറോടുകൂടി സമാപിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപനസന്ദേശം നല്‍കി. മതങ്ങളെല്ലാം പരസ്പര ബഹുമാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ചരിക്കാന്‍ പ്രചോദിപ്പിക്കുമ്പോഴാണ് ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടു പോലുള്ള മതസംവാദ കേന്ദ്രങ്ങള്‍ക്ക് പ്രസക്തിയും സാഫല്യവും കൈവരുന്നതെന്ന് കര്‍ദിനാള്‍ ആലഞ്ചരി പറഞ്ഞു.
ഇന്ത്യന്‍ അംബാസിഡര്‍ അനില്‍ വാധവ ഉദ്ഘാടന സമ്മേളനത്തില്‍ ക്ലരീഷ്യന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. മാത്യു വട്ടമറ്റം, മോണ്‍. പോള്‍ പള്ളത്ത്, മദര്‍ ജനറല്‍ കരുണ കുറുവന്താനം, മദര്‍ ജനറല്‍ എല്‍ വിറ, ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ഐസക്ക് ആരിക്കാപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
'കാരുണ്യവും അനുകമ്പയും വിവിധ മതങ്ങളില്‍' എന്നതായിരുന്നു സെമിനാറിന്‍റെ വിഷയം. ബാഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്‍റ് റവ. ഡോ. പോളച്ചന്‍ കൊച്ചാപ്പിള്ളി, റവ. ഡോ. ജോയി ഫിലി പ്പ് കാക്കനാട്ട്, ഇറ്റാലിയന്‍ ഹിന്ദു യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്‍റ് ഹംസാനന്ദഗിരി, ഡോ. ജോര്‍ജ് കണിയാരകത്ത്, ഡോ. ഇല്യാസ് അനിമേല്‍, ഡോ. അഗസ്റ്റിന്‍ തോട്ടക്കര, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫാ. റോബി കണ്ണന്‍ചിറ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org