റോമില്‍ വരള്‍ച്ച: ജലധാരകള്‍ നിറുത്തി

റോമില്‍ വരള്‍ച്ച: ജലധാരകള്‍ നിറുത്തി

റോം നഗരത്തില്‍ വരള്‍ച്ച ബാധിച്ചു തുടങ്ങിയതിനോടു വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിന്‍റെ പ്രതികരണം സ്വന്തം ജലധാരകള്‍ നിറുത്തി വച്ചുകൊണ്ട്. ജനം ജലക്ഷാമം നേരിടുന്ന കാലത്ത് ഓരോ തുള്ളി വെള്ളവും സൂക്ഷിച്ചുപയോഗിക്കണമെന്ന സന്ദേശം പകരുകയാണ് വത്തിക്കാന്‍. സെ.പീറ്റേഴ്സ് അങ്കണത്തിലും വത്തിക്കാന്‍ പൂന്തോട്ടങ്ങളിലും നിരവധി ജലധാരകള്‍ ഉണ്ട്. ഇവ സന്ദര്‍ശകരെ ഉദ്ദേശിച്ച് സദാ പ്രവര്‍ത്തിപ്പിക്കാറുമുണ്ട്. എന്നാല്‍, നഗരം നേരിടുന്ന ജലക്ഷാമത്തെ കണ്ടില്ലെന്നു നടിച്ച് കാഴ്ചയുടെ സുഖത്തിനായി ജലധാരകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു ശരിയായിരിക്കില്ലെന്ന നിലപാടിലേയ്ക്ക് സിറ്റി രാഷ്ട്രത്തിന്‍റെ ഭരണാധികാരികള്‍ എത്തുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ലൗദാത്തോ സി എന്ന ചാക്രികലേഖനത്തിലെ പ്രബോധനങ്ങളോടു ചേര്‍ന്നു പോകുന്നതാണ് ഈ നിലപാടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org