അതിരൂപതാ ദിനാചരണത്തിന്‍റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം

അതിരൂപതാ ദിനാചരണത്തിന്‍റെ ഇടവകതല ആഘോഷങ്ങള്‍ക്ക് തുടക്കം

ചങ്ങനാശ്ശേരി: 132-ാമത് അതിരൂപതാദിന ആചരണത്തിന്‍റെ ഇടവകതല ആഘോഷം മേയ് 12 ഞായറാഴ്ച ചങ്ങനാശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും നടത്തി. ഇടവകതല ആഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാ പള്ളിയില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വ്വഹിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകളിലും വി. കുര്‍ ബാന മദ്ധ്യേ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുടെ സര്‍ക്കുലര്‍ വായിക്കുകയും വി. കുര്‍ബാനയ്ക്കുശേഷം പേപ്പല്‍ പതാക ഉയര്‍ത്തുകയും അതിരൂപതാ അന്തം ആലപിക്കുകയും അതിരൂപതാദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

അതിരൂപതാദിനത്തിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനാവാരാചരണം മേയ് 12 മുതല്‍ 19 വരെ ചങ്ങനാശ്ശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും നടന്നു. മേയ് 17 വെള്ളിയാഴ്ച ഉപവാസപ്രാര്‍ത്ഥനാദിനമായും ആചരിച്ചു. 132-ാമത് അതിരൂപ താദിനാചരണം മേയ് 20 തിങ്കളാഴ്ച അമ്പൂരി ഫൊറോനയുടെ അഭിമുഖ്യത്തില്‍ തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ്ദ് എഞ്ചിനീയറിങ്ങ് കോളജിലാണ് സംഘടിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org