സിറിയയിലെ ക്രിസ്ത്യന്‍ വംശഹത്യ ഒഴിവായത് റഷ്യന്‍ ഇടപെടല്‍ മൂലമെന്നു പാത്രിയര്‍ക്കീസ്

സിറിയയിലെ ക്രിസ്ത്യന്‍ വംശഹത്യ ഒഴിവായത് റഷ്യന്‍ ഇടപെടല്‍ മൂലമെന്നു പാത്രിയര്‍ക്കീസ്

സിറിയന്‍ സംഘര്‍ഷത്തില്‍ റഷ്യ നടത്തിയ സൈനിക ഇടപെടല്‍ മൂലമാണ് അവിടത്തെ ക്രൈസ്തവര്‍ വംശഹത്യയില്‍ നിന്നു രക്ഷപ്പെട്ടതെന്നു റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറില്‍ പ്രസ്താവിച്ചു. സിറിയയിലെ തകര്‍ക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണത്തിനു റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ മുന്‍കൈയെടുക്കുമെന്നും മുസ്ലീം പള്ളികളുടെയും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളുടെയും പുനരുദ്ധാരണവും തങ്ങള്‍ ഏറ്റെടുക്കുമെന്നും പാത്രിയര്‍ക്കീസ് അറിയിച്ചു. 2013-ല്‍ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്മാര്‍ മോസ്കോയില്‍ സമ്മേളിച്ചപ്പോള്‍ തങ്ങള്‍ വ്ളാദിമിര്‍ പുടിനെ സന്ദര്‍ശിച്ചിരുന്നുവെന്നും മധ്യപൂര്‍വദേശത്തെ ക്രൈസ്തവരുടെ രക്ഷയ്ക്കായി ഇടപെടണമെന്ന ഒരേയൊരു ആവശ്യം മാത്രമാണു തങ്ങള്‍ അദ്ദേഹത്തോട് അന്നുന്നയിച്ചതെന്നും പാത്രിയര്‍ക്കീസ് ഓര്‍മ്മിച്ചു. അസദിന്‍റെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നത് തീവ്രവാദികളാണെന്നും അവര്‍ അധികാരത്തിലെത്തിയിരുന്നെങ്കില്‍ ക്രിസ്ത്യന്‍ വംശഹത്യ ഉറപ്പായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org