റൂത്ത് 2020 ഓണ്‍ലൈന്‍ മഹായുവജനസംഗമം

കേരള സര്‍ക്കാരിന്‍റെ കോവിഡ് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളോടു ചേര്‍ന്നുനിന്നു കെസിവൈഎം നടത്തുന്ന പരിശ്രമങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ റൂത്ത് 2020 ഓണ്‍ലൈന്‍ മഹായുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. റൂത്തു പോലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി യുവജനങ്ങളുടെ സര്‍ഗ്ഗശേഷി ഫലപ്രദമായി വിനിയോഗിക്കുന്നത് അനുകരണീയമാണെന്ന് ആശംസാപ്രസംഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു.

വ്യവസായമന്ത്രി ഇ പി ജയരാജന്‍, സീറോ മലബാര്‍ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ക്രിസ്തുദാസ്, തലശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കെ. സുധാകരന്‍ എം.പി, എം എല്‍ എ മാരായ സണ്ണി ജോസഫ്, കെ.സി. ജോസഫ്, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍, ഫാ. ജോസഫ് പുത്തന്‍പുര എന്നിവര്‍ സംവദിച്ചു.

കെസിവൈഎം തലശ്ശേരി അതിരൂപതാ പ്രസിഡന്‍റ് സിജോ കണ്ണേഴത്ത്, ഡയറക്ടര്‍ ഫാ. സോണി വടശ്ശേരി, വിപിന്‍ ജോസഫ്, എബിന്‍ കുമ്പുക്കല്‍, ജോയല്‍ തൊട്ടിയിയില്‍, ഡെല്‍ന മരിയ, സിസ്റ്റര്‍ പ്രീതി മരിയ, ചിഞ്ചു വട്ടപ്പാറ, ബോണി ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 55 രാജ്യങ്ങളില്‍ നിന്നു നൂറിലധികം യുവജന പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ മഹാസംഗമത്തില്‍ ഭാരത കത്തോലിക്കാ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം യുവജനങ്ങള്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org