റുവാണ്ടന്‍ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

റുവാണ്ടന്‍ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുടെ പ്രസിഡന്‍റ് പോള്‍ കഗാമെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ടുട്സികള്‍ക്കെതിരെ നടന്ന വംശഹത്യയില്‍ മാര്‍പാപ്പ കടുത്ത ദുഃഖം രേഖപ്പെടുത്തി. ആ ദുരന്തങ്ങളുടെ ഇരകള്‍ക്കും ഇന്നും അതിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും മാര്‍പാപ്പ ഐക്യദാര്‍ഢ്യസന്ദേശം നല്‍കി. ടുട്സി ഗോത്രത്തിനെതിരെ റുവാണ്ടയില്‍ നടന്ന വംശഹത്യയ്ക്കു നേതൃത്വം നല്‍കിയത് ക്രൈസ്തവവിശ്വാസികളായിരുന്നു. ഇക്കാര്യത്തില്‍ സഭയ്ക്കുണ്ടായ വീഴ്ചകള്‍ക്കു ജോണ്‍ പോള്‍ രണ്ടാമന്‍ ഉള്‍പ്പെടെയുള്ള സഭാനേതൃത്വം മുമ്പേ മാപ്പു ചോദിച്ചിട്ടുള്ളതാണ്. ഗോത്രശത്രുതയുടെ പേരില്‍ വൈദികരും സന്യസ്തരുമെല്ലാം സ്വന്തം സുവിശേഷദൗത്യത്തെ വഞ്ചിച്ചുകൊണ്ട് വിദ്വേഷത്തിനും അക്രമത്തിനും വഴിപ്പെട്ടതായി മഹാജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു. ഇക്കാര്യം ഈ കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. റുവാണ്ടന്‍ പ്രസിഡന്‍റും സംഘവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗാല്ലഘര്‍ എന്നിവരുമായും സംഭാഷണങ്ങള്‍ നടത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org