സഭാ പ്രബോധനം സാമൂഹ്യജീവിതത്തിലേയ്ക്ക് കൊണ്ടുവരണം – ഫ്രാന്‍സിസ് മാര്‍പാപ്പ

സഭാ പ്രബോധനം സാമൂഹ്യജീവിതത്തിലേയ്ക്ക് കൊണ്ടുവരണം – ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സഭയുടെ സാമൂഹ്യപ്രബോധനങ്ങളെ പൊതുജീവിതത്തിലേയ്ക്കു കൊണ്ടുവരണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. സമൂഹം നേരിടുന്ന വലിയ പ്രശ്നങ്ങളെ കുറിച്ചു സഭയുടെ പ്രബോധനങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. അവയെ ചര്‍ച്ചാവിഷയങ്ങളാക്കാവുന്നവയാണ്. കൂടുതല്‍ മാനവീകവും നീതിപൂര്‍വകവുമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനു സഭാപ്രബോധനങ്ങള്‍ സഹായകരമാകും – മാര്‍പാപ്പ പറഞ്ഞു. വിവി ധ രാജ്യങ്ങളിലെ നിയമനിര്‍മ്മാണസഭകളില്‍ അംഗങ്ങളായ കത്തോലിക്കാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വിവിധ രാഷ്ട്രീയ വീക്ഷണങ്ങള്‍ക്കിടയില്‍ പാലങ്ങള്‍ പണിയാന്‍ കഴിയുന്നവയായിരിക്കണം നിങ്ങളുണ്ടാക്കുന്ന നിയമങ്ങളെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ഇന്‍റര്‍നാഷണല്‍ കാത്തലിക് ലെജിസ്ലേറ്റേഴ്സ് നെറ്റ്വര്‍ക്ക് എന്ന സംഘടനയാണ് കത്തോലിക്കാ നിയമനിര്‍മ്മാതാക്കള്‍ക്ക് പൊതുവേദിയാകുന്നത്. 2010-ല്‍ വിയന്നായിലെ കാര്‍ഡിനല്‍ ക്രിസ്റ്റോഫ് ഷോണ്‍ ബോണും ബ്രിട്ടീഷ് പാര്‍ലിമെന്‍റേറിയനായിരുന്ന ഡേവിഡ് ആള്‍ട്ടണും ചേര്‍ന്നു രൂപീകരിച്ചതാണ് ഈ സംഘടന. പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വിശ്വാസത്തെ ജോലിയുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ആശയങ്ങള്‍ പങ്കു വയ്ക്കുന്നതിനുമാണ് ഇതു രൂപീകരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org