‘സേക്രഡ് മ്യൂസിക് കോണ്‍ടെസ്റ്റ്’.

‘സേക്രഡ് മ്യൂസിക് കോണ്‍ടെസ്റ്റ്’.

ആരാധനക്രമ സംഗീതത്തിന് സോഷ്യല്‍ മീഡിയായില്‍ പുതുമുഖം നല്കിയ ചാനല്‍ ആണ് എറണാകുളം അങ്കമാലി അതിരൂപതയുടെ സേക്രഡ് മ്യൂസിക് ചാനല്‍. രൂപതയുടെ ശതോത്തരജൂബിലി പശ്ചാത്തലത്തില്‍ ഈ ചാനല്‍, 'സേക്രഡ് മ്യൂസിക് കോണ്‍ടെസ്റ്റ്' എന്ന സംരംഭവും ആയി എത്തുകയാണ്. ആരാധനക്രമ സംഗീതത്തില്‍ നിന്നു ക്രിസ്തീയ ഭക്തിഗാനങ്ങളെ വേര്‍തിരിച്ച് കാണുവാന്‍ വിശ്വാസികളെ പരിശീലിപ്പിക്കുക, ഗായക സംഘങ്ങളെ ആരാധന ക്രമസംഗീതത്തെ കുറിച്ച് കൂടുതല്‍ അറിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ആണ് മല്‍സരം സംഘടിപ്പിക്കുന്നത്.

നവംബര്‍ 22 നു ദേവാലയ സംഗീതത്തിന്റെ മദ്ധ്യസ്ഥ, സെ. സിസിലിയുടെ ദിനത്തില്‍, സേക്രഡ് മ്യൂസിക് യൂട്യൂബ് ചാനലില്‍ (sacred music) അവതരിപ്പിച്ച പ്രൊമോ വീഡിയോ ഡിസ്‌ക്രിപ്ഷനില്‍ ആണ് മത്സരത്തെ കുറിച്ച് വിശദമായ വിവരണം നല്കിയിരിക്കുന്നത്.

ഭാഷ ഭേദമോ റീത്ത് വ്യത്യസമോ ഇല്ലാത്ത മത്സരത്തില്‍ എഴുപേരില്‍ കുറയാത്ത ഏത് ഗ്രൂപ്പുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. ദേവാലയഗായകസംഘം, ഒന്നോ അതിലധികമോ കുടുംബങ്ങള്‍ , സന്യാസി സന്യാസിനികള്‍ , സെമിനാരിക്കാര്‍ , വൈദികര്‍, മ്യൂസിക്കല്‍ ബാന്‍ഡ് , അധ്യാപകര്‍, മതാധ്യാപകര്‍ എന്നിവര്‍ക്ക് സംഘങ്ങള്‍ ആയി മത്സരിക്കാവുന്നതാണ്. വിശുദ്ധ കുര്‍ബാനക്കോ ദേവാലയത്തിലെ മറ്റ് തിരുകര്‍മങ്ങള്‍ക്കൊ ഉപയോഗിക്കാവുന്ന, ലിറ്റര്‍ജിക്കല്‍ ടെക്‌സനോട് നീതിപുലര്‍ത്തുന്ന ഗാനങ്ങള്‍, സമൂഹഗാനാലാപന ശൈലിയില്‍ പാടിയവതരിപ്പിച്ചിരിക്കുന്ന വീഡിയോകള്‍ ആണ് പ്രധാനമായും പരിഗണിക്കുന്നത്. ദേവാലയങ്ങളില്‍ ഒരുമിച്ചു പാടുന്ന ശൈലി വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇപ്രകാരം ഒരു കാര്യത്തിന് മുന്‍തൂക്കം കൊടുക്കുന്നത്.

പുതിയതായി ചിട്ടപ്പെടുത്തിയ പാട്ടുകള്‍ക്കും പഴയ ഗാനങ്ങളുടെ കവര്‍ വേര്‍ഷനും സാധ്യതയുള്ള മത്സരത്തില്‍ ആരാധനക്രമ സംഗീതത്തിന് അനുയോജ്യമായ മിതമായ ഉപകരണ സംഗീതപശ്ചാത്തലമേ പ്രതീക്ഷിക്കുന്നുന്നുള്ളൂ. സംഗീതം, ലിറ്റര്‍ജി, ഛായാഗ്രഹണം എന്നീ മേഖലകളിലെ 5 വിദഗ്ധര്‍ ഉള്‍പ്പെടുന്ന പാനലാണ് വിധി നിര്‍ണയം നടത്തുന്നത്. റീത്ത് വ്യത്യസമോ ഭാഷവ്യത്യസമോ ഗ്രൂപ്പ് വേര്‍തിരിവുകളോ മൂല്യനിര്‍ണയത്തിന് പരിഗണിക്കപ്പെടുന്നതല്ല.

2021 ജനുവരി 31 ആണ് ഗാനങ്ങള്‍ നല്‍കാനുള്ള അവസാനതീയതി.

50000 രൂപയുടെ ഒന്നാം സമ്മാനവും 25000 രൂപ വീതമുള്ള രണ്ടും മൂന്നും സമ്മാനങ്ങളും 10000 രൂപ വീതമുള്ള 10 പ്രോല്‍സാഹനസമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

മാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മിക്കപ്പെടുന്ന ഗാനങ്ങളുടെ വീഡിയോ ചാനലില്‍ യഥാസമയം അവതരിപ്പിക്കപ്പെടുന്നതായിരിക്കും.

കൂടുതല്‍ അന്വേഷണങ്ങള്ക്ക് 9778384406 നമ്പറിലേക്ക് വാട്‌സാപ്പ് മെസ്സേജ് ചെയ്യുകയോ, വിളിക്കുകയോ ചെയ്യാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org