ബ്രേക്ക് ദ ചെയിന്‍, സഹൃദയ ജാഗ്രതാദിനാചരണം

ബ്രേക്ക് ദ ചെയിന്‍, സഹൃദയ ജാഗ്രതാദിനാചരണം

വെച്ചൂര്‍: ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്‍റെ ഭാഗമായി അച്ചിനകം പള്ളിയുടെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ സംഘടിപ്പിച്ച ജാഗ്രതാദിനത്തോടനുബന്ധിച്ച് വെച്ചൂര്‍ അച്ചിനകം ബസ് സ്റ്റോപ്പിന് സമീപം തയ്യാറാക്കിയ കൈകഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള സൗകര്യം ഗ്രാമപഞ്ചായത്തംഗങ്ങളായ സോജി ജോര്‍ജ്, ശാലിനി ബാബു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സനു പുതുശേരി, അച്ചിനകം എസ്.എന്‍.ഡി.പി. ശാഖാ യോഗം പ്രസിഡന്‍റ് വി.കെ. സുഗുണന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രഭാസുതന്‍, ഡോ. സിസ്റ്റര്‍ ജോസ് മരിയ, കൈക്കാരന്‍ സജി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലായി അതിരൂപതാതിര്‍ത്തിയിലെ മുന്നൂറ്റമ്പതോളം ഇടവകകളുടെ ആഭിമുഖ്യത്തില്‍ ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ കൈകഴുകുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനുമുള്ള ഹബുകള്‍ സഹൃദയ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു കഴിഞ്ഞതായി സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍ പറഞ്ഞു. രോഗപ്രതിരോധത്തെക്കുറിച്ചുള്ള നോട്ടീസുകളും പൊതുജന സേവനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മാസ്ക്കുകളും സഹൃദയ വിതരണം ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org