സഹൃദയ സ്പര്‍ശന്‍ പദ്ധതി

സഹൃദയ സ്പര്‍ശന്‍ പദ്ധതി

കുമ്പളം: എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനവിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി നടപ്പാക്കിവരുന്ന സഹൃദയ സ്പര്‍ശന്‍ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിക്ക് കുമ്പളം ഗ്രാമപഞ്ചായത്ത് മേഖലയില്‍ തുടക്കമായി. പനങ്ങാട് ഗണേശാനന്ദസഭാ ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ജോര്‍ജ്ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ആമുഖപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീജിത്ത് പാറേക്കാടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലീല പത്മദാസന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.ആര്‍. രാഹുല്‍, റസീന സലിം, മിനി പ്രകാശന്‍, സഹൃദയ പ്രോഗ്രാം ഓഫീസര്‍ കെ.ഒ. മാത്യൂസ്, സഹൃദയ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ മോളി എന്നിവര്‍ പ്രസംഗിച്ചു. സെലിന്‍ പോള്‍ സെമിനാറിന് നേതൃത്വം നല്‍കി.

നിയമ പഠനശില്പശാല


കൊച്ചി: ഉപഭോക്തൃ നിയമമുള്‍പ്പെടെ എല്ലാ നിയമവും ഓരോരുത്തരും പഠിക്കുകയും പഠിച്ചത് പ്രാവര്‍ത്തികമാക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുകയെന്നതാവണം ഓരോ ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകന്‍റെയും ആത്യന്തിക ലക്ഷ്യമെന്ന് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മെമ്പര്‍ അഡ്വ. ജോസ് വിതയത്തില്‍ അഭിപ്രായപ്പെട്ടു.
കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്‍ററിന്‍റെയും ചാവറ കള്‍ച്ചറല്‍ സെന്‍ററിന്‍റെയും ആഭിമുഖ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ നടത്തിയ നിയമപഠന ശില്പശാല ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ. റോബി കണ്ണന്‍ചിറ സിഎംഐ അധ്യക്ഷത വഹിച്ചു. എ. അയ്യപ്പന്‍ നായര്‍, എ.എ. ഷാഫി, ഷീല ജഗദരന്‍, പ്രസന്ന ഗോപാലന്‍, ഡി.ബി. ബിനു എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org