തുണിസഞ്ചികളുമായി സഹൃദയ

തുണിസഞ്ചികളുമായി സഹൃദയ

കൊച്ചി: തുണിസഞ്ചികള്‍ പരസ്പരം കൈമാറി പുതുവത്സരത്തില്‍ പുതിയൊരു സാംസ്കാരിക മുന്നേറ്റത്തിനു തുടക്കമിട്ടു സഹൃദയ. നാട്ടിലെങ്ങും പ്ലാസ്റ്റിക്ക് സഞ്ചികള്‍ നിരോധിക്കപ്പെടുന്ന സാഹചര്യത്തിലാണ് പകരം സംവിധാനമെന്ന നിലയില്‍ സഹൃദയ തുണിസഞ്ചികള്‍ പ്രചരിപ്പിക്കുന്നത്. എറണാകുളംഅങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ (വെല്‍ഫയര്‍ സര്‍വീസസ്) സര്‍ക്കാരിന്‍റെ അംഗീകൃത ഹരിത സഹായ സ്ഥാപനം കൂടി യാണ്. കാലങ്ങളായി തുടര്‍ന്നുവരുന്ന പരിസ്ഥിതി പരിപാലന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹൃദയ സ്വന്തം തയ്യല്‍ യുണിറ്റ് വഴിയും വനിതാ സ്വയം സഹായ സംഘങ്ങള്‍ വഴിയും തുണിസഞ്ചികള്‍ തയ്യാറാക്കി നല്‍കിവരുന്നത്. സാധാരണക്കാര്‍ക്ക് കടകളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സഞ്ചികളും ബിഗ് ഷോപ്പറുകളും പേഴ്സ് മാതൃകയില്‍ ചുരുക്കി വയ്ക്കാവുന്നതും വിടര്‍ത്തിയാല്‍ സഞ്ചിയാവുന്നതുമായ രീതിയിലുള്ളതും ഉള്‍പ്പടെയുള്ളവ സഹൃദയ പ്രചരിപ്പിക്കുന്നുണ്ട്. തുണിസഞ്ചികളുടെ വിതരണോദ്ഘാടനം കലൂര്‍ റിന്യുവല്‍ സെന്‍ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ വച്ച് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍റണി കരിയില്‍ നിര്‍വഹിച്ചു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ തുണിസഞ്ചികളുടെ പ്രചാരണവും വിതരണവും സംഘടിപ്പിച്ചതായി സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപള്ളി അറിയിച്ചു. ഗ്രാമങ്ങളില്‍ സഞ്ചികള്‍ തയ്ക്കുന്നതിനുള്ള പരിശീലനവും സഹൃദയ നല്‍കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org